പിഎം നരേന്ദ്രമോദി; സിനിമ കണ്ട് വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശംശം..!!

പിഎം നരേന്ദ്രമോദി എന്ന സിനിമ കാണാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. സിനിമ കണ്ടതിനു ശേഷം മാതൃക പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ സിനിമ വരുമോ എന്ന് പരിശോധിക്കാനും കോടതി നിർദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചിത്രത്തിന്‍റെ നിർമാതാക്കളാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സിനിമയുടെ പ്രദർശനം തെരഞ്ഞെടുപ്പ് കഴിയും വരെ തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്.

പിഎം നരേന്ദ്രമോദി ചിത്രം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി പ്രദർശനം നിരോധിച്ചത്. ഏപ്രിൽ അഞ്ചിനായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. പ്രശസ്ത ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയാണ് മോദിയായി അഭിനയിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*