പി.എം നരേന്ദ്രമോദി; സിനിമയ്ക്ക് സുപ്രീംകോടതി അനുമതി നിഷേധിച്ചു..!!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിത കഥ പറയുന്ന സിനിമ പി.എം മോദി തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മെയ് 19 വരെ പ്രദര്‍ശിപ്പിക്കരുതെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിനിമയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ‘പി.എം. നരേന്ദ്രമോദി’ എന്ന സിനിമ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീരപുരുഷന്‍റെ പദവി നല്‍കുന്നതാണെന്നും പ്രദര്‍ശനത്തിനെത്തിയാല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും തെരഞ്ഞെടുപ്പുകമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

വിവേക് ഒബ്‌റോയി മോദിയായി വേഷമിടുന്ന ചിത്രത്തില്‍ മോദിയുടെ രാഷ്ട്രീയ ജീവിതമാണ് ചിത്രീകരിച്ചിരുന്നത്. നേരത്തെ സിനിമ കണ്ട് തീരുമാനമെടുക്കണമെന്ന് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സിനിമ വിശദമായി വിലയിരുത്തിയ ശേഷമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*