പിണറായി സര്‍ക്കാരിന് വോട്ടുചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും; കടകംപള്ളി..!!

വോട്ടിന് വേണ്ടി ദൈവത്തിനെ കൂട്ടുപിടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിന് വോട്ടുചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് കടകംപള്ളി. കണ്ണൂരിലെ വെള്ളാവില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ടുചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കും. ഈ പൈസയും മേടിച്ചിട്ട് വോട്ട് ചെയ്‌തില്ലെങ്കില്‍ ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളില്‍ ഇരിപ്പുണ്ട്. ഓര്‍മ്മ വേണമെന്നും കടകംപള്ളി പ്രസംഗത്തില്‍ പറഞ്ഞു. ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്നവരോട് പറഞ്ഞില്ലെങ്കില്‍ ബിജെപിയും കോണ്‍ഗ്രസും അവരെ തെറ്റിദ്ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*