പെരുമാറ്റ ചട്ട ലംഘനം: രാഹുലിനെതിരെ വീണ്ടും നടപടി..!!

രാഹുലിന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് നടപടി. രാഹുല്‍ മത്സരിക്കുന്ന അമേഠിയില്‍ കോണ്‍ഗ്രസിന്റെ ന്യായ് സ്‌കീമിന്റെ ബാനര്‍ വീട്ടുടമസ്ഥന്റെ അനുമതിയില്ലാതെ പതിപ്പിച്ചതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.

രാഹുല്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവശ്യപെട്ടു. തന്റെ അനുമതിയില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധമായി ബാനര്‍ പതിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുടമസ്ഥന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*