പെരിയ ഇരട്ട കൊലപാതകം: മാതാപിതാക്കള്‍ ഹൈക്കോടതിയില്‍..!!

പെരിയയിലെ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും നടുറോഡില്‍ വച്ച് വെട്ടിക്കൊന്നത്.

സംഭവത്തില്‍ സിപിഎം നേതാവ് പീതാംബരന്‍ അടക്കമുള്ള സംഘത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി തുടക്കം മുതല്‍ തന്നെ യുവാക്കളുടെ വീട്ടുകാരും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*