Monthly Archives: April 2019

വോട്ട് ചെയ്യുന്നവരുടെ മക്കള്‍ക്ക് 10 മാര്‍ക്ക് അധികം..!!

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്ന കുട്ടികള്‍ക്ക് 10 മാര്‍ക്ക് അധിക വാഗ്ദാനവുമായി ഒരു കോളേജ്. ലഖ്‌നൗവിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളേജാണ് പോളിംഗ് ശതമാനം ഉയര്‍ത്താന്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയത്. ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വോട്ട് ചെയ്താല്‍ അവസാന പരീക്ഷയില്‍ 10 മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അധികമായി നല്‍കും എന്നാണ് വാഗ്ദാനം. ഇതിന് പുറമെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ടുള്ള ബാനറുകളും പോസ്റ്ററുകളും പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തോടും അവനവനോടും പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള അവസരമാണിത്. ആയതിനാല്‍ എല്ലാ രക്ഷിതാക്കളും വോട്ട് ചെയ്യാനുള്ള അവസരം ഫലപ്രദമായി ...

Read More »

വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; യുവാവ് അറസ്റ്റില്‍..!!

ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ൽ ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അടുത്ത ബന്ധു ഡിണ്ടിഗൽ സ്വദേശി സതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോ​യ​മ്പ​ത്തൂ​ർ സി​റ്റി കോ​ളേ​ജ് ബി​എ​സ്‌​സി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥിയായ 19കാരിയെയാണ് കൊ​ല്ല​പ്പെ​ട്ട ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ലൈംഗികമായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴുത്തില്‍ അടക്കം ശരീരത്തിലെ മൂന്ന് ഇടങ്ങളില്‍ ആഴത്തില്‍ കത്തിക്കുത്ത് ഏറ്റിട്ടുണ്ട്. സതീഷ് കുമാറുമായി ...

Read More »

മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ്..!!

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ്. മോദി ഒരു കള്ളനാണെന്നും സത്യം പറയാന്‍ അദ്ദേഹത്തെ മാതാപിതാക്കള്‍ പഠിപ്പിച്ചിട്ടില്ലെന്നുമായിരുന്നു അജിത് സിങ് പറഞ്ഞത്. യു.പിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു അജിത് സിങ്ങിന്റെ വിമര്‍ശനം. ഇന്ത്യക്കാരുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇടുമെന്ന് മോദി പറഞ്ഞു. എന്നിട്ട് ഇട്ടോ. അങ്ങനെ എന്തെല്ലാം കള്ളങ്ങള്‍. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളം പറയാന്‍ പാടുണ്ടോ?. നമ്മള്‍ നമ്മുടെ കുട്ടികളോട് എല്ലായ്‌പ്പോഴും സത്യം പറയാന്‍ മാത്രമല്ലേ ആവശ്യപ്പെടാറ് എന്നാല്‍ മോദിയുടെ മാതാപിതാക്കള്‍ അത്തരമൊരു കാര്യം അദ്ദേഹത്തെ ...

Read More »

കളക്ടറുടെ നോട്ടീസിന് സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും..!!

തിരഞ്ഞെടുപ്പ് യോഗത്തില്‍ അയ്യപ്പന്റെ പേര് പറഞ്ഞു എന്ന പരാതിയില്‍ ജില്ല കളക്ടര്‍ ടി.വി.അനുപമ അയച്ച നോട്ടീസിന് സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് കളക്ടര്‍ നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് സുരേഷ് ഗോപിക്ക് കളക്ടര്‍ നോട്ടീസ് നല്‍കിയത്. താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും കളക്ടറുടെ നോട്ടീസിന് മറുപടി നല്‍കുമെന്നും സുരേഷ് ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ സാധിക്കാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. അയ്യന്റെ അര്‍ത്ഥം എന്താണെന്ന് അവര്‍ പരിശോധിക്കട്ടെ. ഇതെന്തൊരു ജനാധിപത്യമാണെന്നും, ഇതിന് ...

Read More »

ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും..!!

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും പ്രകടന പത്രിക. അയോധ്യയില്‍ ജനഹിതം നടപ്പാക്കുമെന്ന പാര്‍ട്ടിയുടെ നിലപാട് പ്രകടനപത്രികയിൽ ഉണ്ടെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്ന് കിട്ടുന്ന സൂചന. അയോധ്യ, കാശി, മധുര പ്രത്യേക കോറിഡോര്‍, ഗംഗയ്ക്ക് പുറമെ മറ്റു നദികളിലേക്കും ശുദ്ധീകരണ പദ്ധതി എന്നിവയാണ് ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള മറ്റു വാഗ്ദാനങ്ങള്‍. തീവ്രവാദം അടിച്ചമർത്തുമെന്നും പ്രകടനപത്രികയിൽ ഉറപ്പ് പറയുന്നുണ്ട്. തൊഴിലിന് പ്രത്യേക മന്ത്രാലയമെന്ന വാഗ്ദാനം പ്രകടന പത്രികയില്‍ ബിജെപി മുന്നോട്ട് വയ്ക്കും. കൃഷിക്കാരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കാനുള്ള പദ്ധതികളും ...

Read More »

ബിജെപിക്കെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി..!!

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി. മോദി രാജ്യത്തിന്‍റെ ആത്മാവ് തകർത്തു. ദേശസ്നേഹത്തിന് പുതിയ നിർവ്വചനം കൊണ്ട് വരികയാണ് മോദി സർക്കാർ. രാജ്യത്തിന്‍റെ നാനാത്വത്തെ അംഗീകരിക്കാത്തവരെയാണ് മോദി സർക്കാർ രാജ്യസ്നേഹികളായി ചിത്രീകരിക്കുന്നതെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.  രാജ്യത്ത് നിയമവാഴ്ച്ചയല്ല ബിജെപി ആഗ്രഹിക്കുന്നത്. മോദിയുടെ ഭരണകൂടം വിയോജിപ്പുകളെ അംഗീകരിക്കുന്നില്ല.  അവരവരുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ജനവിഭാഗങ്ങൾക്കെതിരെ അക്രമം അരങ്ങേറുമ്പോൾ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നും സോണിയാ ഗാന്ധി ദില്ലിയിൽ പറഞ്ഞു.

Read More »

വനിതാ ഡോക്‌ടറെ യുവാവ് പട്ടാപ്പകൽ കടന്നുപിടിച്ചു..!!

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയ വനിതാ ഡോക്ടറെ കടന്നുപിടിച്ച പ്രതി രക്ഷപ്പെട്ടു. ഹോട്ടലിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവർ പ്രതികരിക്കാതിരുന്നതാണ് പ്രതിക്ക് രക്ഷപ്പെടാൻ സഹായമായത്. ഡോക്ടറുടെ പരാതിയിൽ ഷൊർണ്ണൂർ പൊലീസ് കേസെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ കണ്ടെത്താനാണ് ശ്രമം. ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനാണ് ഡോക്ടർ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം കൈകഴുകാനായി പോയപ്പോൾ കറുത്ത ഷർട്ടും ജീൻസ് പാന്റും ധരിച്ച 30 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ പുറകിൽ നിന്നും കടന്നുപിടിക്കുകയായിരുന്നു. ഹോട്ടൽ ഉടമകളോ, ജീവനക്കാരോ, ഭക്ഷണം കഴിക്കാനെത്തിയ ...

Read More »

കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പിണറായി..!!

കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് സ്ഥാനാർത്ഥിപോലുമില്ലാത്ത വയനാട്ടിലെ കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷന്‍റെ മത്സരം പരിഹാസ്യമാണ്. ബദൽ നയത്തോട് കൂടിയ മതേതര സർക്കാരാണ് രാജ്യത്ത് വരേണ്ടത്. കോൺഗ്രസുകാരെ തെരഞ്ഞെടുത്താൽ ചിലപ്പോൾ പെട്ടെന്ന് തന്നെ അവർ ബിജെപി ആയേക്കാം. വിശ്വസിക്കാൻ പറ്റാത്ത വിഭാഗമാണ് കോൺഗ്രസെന്നും പിണറായി വിജയൻ വിമർശിച്ചു. ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫിന്‍റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിശ്വാസ്യതയുള്ള സ്ഥാനാർത്ഥികൾക്കാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം വോട്ട് നൽകേണ്ടത്. ഏത് സമയവും ബിജെപിയാകാൻ സാധ്യതയുള്ള കോൺഗ്രസിന് ...

Read More »

തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി..!!

ബി.ജെ.പിയുടെ താല്‍പര്യപ്രകാരമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിലെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു മമതാ ബാനര്‍ജി. ‘ഐ.പി.എസ് ഉദ്യോഗസ്ഥരെ നീക്കാനുള്ള തെരഞ്ഞെടുപ്പു പാനലിന്റെ തീരുമാനം മുന്‍വിധിയോടെയുള്ളതാണ്. ബി.ജെ.പിയുടെ താല്‍പര്യപ്രകാരമാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.’ മമത പറഞ്ഞു. ‘ നല്ല പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ മാറ്റിയിരിക്കുന്നത്. അത് ഞങ്ങളെ ബാധിക്കില്ല. പറ്റുമെങ്കില്‍ ആദ്യം നിങ്ങള്‍ എന്നെ മാറ്റൂ’ എന്നും മമത വെല്ലുവിളിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് നാല് ...

Read More »

കെഎസ്ആർടിസി സ്റ്റാന്‍റിലെ ജല സംഭരണിയിൽ മൃതദേഹം..!!

തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ജലസംഭരണിക്കുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. അഗ്നിശമന സംവിധാനത്തിന്റെ ജലസംഭരണിയ്ക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചുനില കെട്ടിടത്തിന് മുകളിലെ ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്.

Read More »