Monthly Archives: April 2019

ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു..!!

ഒഡിഷയിലെ ഖുദ്രാ നഗരത്തിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി പ്രവർത്തകരുമായി സംസാരിച്ചു കൊണ്ട് നിൽക്കവെ അജ്ഞാതരായ തോക്കുധാരികൾ ഇദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. ബിജെപിയുടെ ഖുദ്രാ മണ്ഡലം പ്രസിഡന്റായ മംഗുലി ജെനയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു ഇദ്ദേഹത്തിന് വെടിയേറ്റത്. ജെനായ്ക്ക് നേരെ അക്രമികൾ നാല് റൗണ്ട് വെടിയുതിർത്തു. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു. ബിജെപി നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രദേശത്ത് ബിജെപി ജില്ലാ നേതൃത്വം ബന്ദിന് ആഹ്വാനം ചെയ്തു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കേന്ദ്ര ...

Read More »

2019 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു..!!

2019 ലോകകപ്പിനായുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി നയിക്കുന്ന ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കിനെയും ഓള്‍ റൗണ്ടറായി വിജയ് ശങ്കറിനെയും ഉള്‍പ്പെടുത്തിയപ്പോള്‍ റിഷഭ് പന്ത്, അമ്പാട്ടി റായ്ഡു എന്നിവരെ ഒഴിവാക്കി. റിസര്‍വ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് പേസര്‍മാരും രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും നാല് ഓള്‍ റൗണ്ടര്‍മാരും ഉള്‍പ്പെട്ടതാണ് ടീം. ഷമി, ഭുവനേശ്വര്‍ കുമാര്‍, ബുംറ എന്നിവരാണ് പേസര്‍മാര്‍. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, എന്നിവരാണ് സ്പിന്നര്‍മാര്‍. ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, വിജയ് ...

Read More »

മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു; എന്‍കെ പ്രേമചന്ദ്രന് കലക്ടറുടെ താക്കീത്..!!

മത സ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രസംഗിച്ചതിനു കൊല്ലത്തെ യു ഡി എഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന് ജില്ലാ കലക്ടറുടെ താക്കീത്. സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് കളക്ടർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടർ എൻ കെ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ശബരിമലയിൽ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എൽഡിഎഫ് സർക്കാർ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്‍റെ പ്രസംഗം. ഇനി ഇത്തരം പ്രസംഗം ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടർ താക്കീത് ചെയ്തു.  

Read More »

പിഎം നരേന്ദ്രമോദി; സിനിമ കണ്ട് വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശംശം..!!

പിഎം നരേന്ദ്രമോദി എന്ന സിനിമ കാണാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. സിനിമ കണ്ടതിനു ശേഷം മാതൃക പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ സിനിമ വരുമോ എന്ന് പരിശോധിക്കാനും കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചിത്രത്തിന്‍റെ നിർമാതാക്കളാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സിനിമയുടെ പ്രദർശനം തെരഞ്ഞെടുപ്പ് കഴിയും വരെ തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. പിഎം നരേന്ദ്രമോദി ചിത്രം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി പ്രദർശനം നിരോധിച്ചത്. ഏപ്രിൽ അഞ്ചിനായിരുന്നു ചിത്രം ...

Read More »

പോണ്‍ ശേഖരം നശിപ്പിച്ചു; മാതാപിതാക്കള്‍ക്കെതിരെ എതിരെ കേസുമായി മകന്‍..!!

പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ  കേസ് കൊടുത്തു മകന്‍.  20 ലക്ഷം രൂപയോളം വിലവരുന്ന പോണ്‍  ശേഖരം നശിപ്പിച്ചെന്നാണ് 40 വയസ്സുകാരനായ യു.എസ് സ്വദേശി മിഷിഗനിലെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്. 2016-ല്‍ മാതാപിതാക്കളുമായി താന്‍ പിരിഞ്ഞു കഴിയുകയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. തന്‍റെ സമ്മതം ഇല്ലാതെ താനില്ലാത്ത സമയത്ത് മാതാപിതാക്കള്‍ വീട്ടിലെത്തുകയായിരുന്നു. താന്‍ 20 വര്‍ഷത്തോളമായി 12 പെട്ടികളിലായി സൂക്ഷിച്ച പോണ്‍ സിനിമകളുടെയും മാസികളുടെയും ശേഖരം ഇവര്‍ തീവച്ച് നശിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. മാതാപിതാക്കള്‍ക്കെതിരെ മകന്‍ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. മാതാപിതാക്കളില്‍ നിന്നും 60 ...

Read More »

റാഫേൽ; വ്യാജ പ്രചാരണം നടത്തിയതിന് രാഹുലിന് സുപ്രീം കോടതി നോട്ടീസയച്ചു..!!

റാഫേൽ കേസിലെ വാസ്തവ വിരുദ്ധ പരാമർശം നടത്തിയതിന് രാഹുലിന് സുപ്രിം കോടതിയുടെ നോട്ടീസ്. നരേന്ദ്ര മോദി കള്ളനെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവാദ പരാമർശത്തിൽ രാഹുൽ വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു. ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതി അലക്ഷ്യ ഹർജിയിലാണ് കോടതി ഉത്തരവ്. രാജ്യത്തിന്‍റെ  ചൗകിദാര്‍ മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നുവെന്നാണ് റഫാല്‍ വിഷയത്തില്‍ കോടതി നടത്തിയ വിധിയെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശം. റഫേൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ട് എന്ന് പറഞ്ഞിട്ടില്ലെന്നും മൂന്ന് രേഖകൾ ...

Read More »

കോണ്‍ഗ്രസ് കേരളത്തില്‍ കളിക്കുന്നത് മതേതര നാടകം; സ്മൃതി ഇറാനി..!!

കേരളത്തില്‍ മതേതരത്വത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് നാടകം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി സമൃതി ഇറാനി. ശബരിമല വിഷയത്തില്‍ ചില ആളുകള്‍ക്കൊപ്പം ചേര്‍ന്ന് ഹിന്ദുവിശ്വാസത്തെ തകര്‍ക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് സമൃതി ഇറാനി ആരോപിച്ചു. ”വയനാട്ടിലെ ജനങ്ങള്‍ അമേഠിയിലേക്ക് നോക്കൂ. പതിനഞ്ച് വര്‍ഷമായി രാഹുല്‍ അമേഠിയെ എങ്ങനെയാണ് നശിപ്പിച്ചതെന്ന് കാണാം. മികച്ച ഒരു റോഡ് ഇല്ല, കുടിവെള്ളം ഇല്ല, മണ്ണ് കൊണ്ടുള്ള കുടിലുകളാണ് മുഴുവനും. വര്‍ഷങ്ങളായി അമേഠിയെ നശിപ്പിച്ചതല്ലാതെ നല്ലതായി ഒന്നും ചെയ്തിട്ടില്ല രാഹുല്‍ ഗാന്ധി. വയനാട്ടിലെ ജനങ്ങള്‍ ഇത് തിരിച്ചറിയണം…” – സ്മൃതി ഇറാനി പറഞ്ഞു. ”ഞാന്‍ വീണ്ടും ...

Read More »

പെരുമാറ്റ ചട്ട ലംഘനം; ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ കേസ്..!!

മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ച് വോട്ടര്‍മാരോട് രണ്ടു വട്ടം വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട ബി.ജ.പി എം.എല്‍.എ മണ്ട മാത്രെയ്‌ക്കെതിരെ കേസ്. ഐ.പി.സി 171-ഡി 171-എഫ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മാത്രെയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ നടന്ന ചടങ്ങിലായിരുന്നു താനെ ലോക്‌സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് രണ്ടു വട്ടം വോട്ടു ചെയ്യാന്‍ ബേലാപുര്‍ എം.എല്‍.എയായ മാത്രെ ആവശ്യപ്പെട്ടത്. താനെ ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് ബേലാപുര്‍. രാജന്‍ ബബുറാവോ വിചാരെ ആണ് ശിവസേന ടിക്കറ്റില്‍ താനെയില്‍ നിന്ന് മത്സരിക്കുന്നത്. മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും സഖ്യം ചേര്‍ന്നാണ് ...

Read More »

സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ആക്രമണം..!!

തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന്റെ ഭാമായുള്ള തൃശൂര്‍ മുക്കാട്ടുക്കരയിലെ ഓഫീസിന് നേരെ ആക്രമണം. പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ബിജെപി ആരോപിച്ചു. തൃശൂരിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന ആശങ്കയെ തുടർന്നാണ് സിപിഎം ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തുന്നതെന്നും ബിജെപി പ്രതികരിച്ചു. ഓഫീസിന് മുന്നിലുണ്ടായിരുന്ന ഫ്ലക്സ് ബോർഡുകൾ അടക്കം അക്രമി സംഘം അടിച്ചു തകർത്തു.  

Read More »

തുലാഭാര ത്രാസ് പൊട്ടി വീണു; ശശി തരൂരിന് പരിക്ക്..!!

തുലാഭാരം നടത്തുന്നതിനിടെ  ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തുലാഭാരം നടത്തുന്നതിനിടെ  ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു. അപകടത്തില്‍ ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട്. തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. അപകടം നടന്ന  ഉടൻ പ്രവര്‍ത്തകര്‍  തരൂരിനെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലയിൽ വലിയ തുന്നിക്കെട്ടുള്ളതിനാൽ തുടര്‍ പരിശോധനകൾ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതനുസരിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് തരൂരിനെ മാറ്റി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കാണ് തരൂര്‍ ഗാന്ധാരിയമ്മൻ കോവിലിൽ ...

Read More »