Monthly Archives: April 2019

വാര്‍ത്താ അവതാരകന്‍ ഗോപന്‍ അന്തരിച്ചു ..!!

ശ്വാസകോശം സ്‌പോഞ്ചുപോലെയാണ് എന്ന് പറയാന്‍ ഇനി ഗോപനില്ല. മലയാളികള്‍ക്ക് ഏറെ സുപരിചിതമായ ശബ്ദം നിലച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണി മലയാളം വിഭാഗം മുന്‍ മേധാവിയുമായ എസ് ഗോപന്‍ നായര്‍ (79) അന്തരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന്‍ എന്ന പേരിലാണ് ഡല്‍ഹിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ പരസ്യത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. 1962 മുതല്‍ 2001 വരെ ഡല്‍ഹി ആകാശവാണി മലയാള വിഭാഗത്തില്‍ ജോലി ചെയ്തു. ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന പരസ്യത്തിലൂടെയും ...

Read More »

ആ​റു വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ത്തെ ലൈംഗികമായി ഉപയോഗിച്ചു; പ്രതി പിടിയില്‍..!!

ആ​റു വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ത്തെ ലൈംഗികമായി ഉപയോഗിച്ച കാ​വ​ൽ​ക്കാ​ര​ൻ പി​ടി​യി​ൽ. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ലാ​ണു സം​ഭ​വം. ഇ​യാ​ളെ ക​ഴി​ഞ്ഞ​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഹ​രി​ദ്വാ​റി​ലെ ഒ​രു തെ​രു​വി​ൽ മ​റ്റു കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കാ​നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ മൊ​ഴി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സോ​നു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഇ​യാ​ൾ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ളും പോ​ലീ​സി​നു ല​ഭി​ച്ചു. സ​മീ​പ​ത്തെ ഒ​രു പൗ​ൾ​ട്രി ഫാ​മി​ന്‍റെ കാ​വ​ൽ ജോ​ലി​ക്കാ​ര​നാ​ണ് പ്ര​തി​യാ​യ സോ​നു. ഇ​യാ​ൾ സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ കു​ട്ടി ...

Read More »

പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടത്തിയതായി ആരോപണം..!!

തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി. പത്മനാഭസ്വാമിക്ഷേത്രത്തിൽ ഡ്യൂട്ടിയുള്ള പൊലീസ് കമാൻഡോകൾക്ക് കിട്ടിയ ഒരു സഹപ്രവർത്തകന്‍റെ ഓഡിയോ സന്ദേശമാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്. പോസ്റ്റൽ വോട്ടു ചെയ്യുന്ന പൊലീസുകാർക്ക് ഇഷ്ടമുള്ള വിലാസത്തിൽ ബാലറ്റു പേപ്പർ വരുത്താം. ഇത് മുതലെടുത്താണ് പൊലീസ് അസോസിയേഷൻ നിയന്ത്രിക്കുന്ന ഇടത് അനുകൂലികളുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരെ സമ്മർദ്ദം ചെലുത്തി അസോസിയേഷൻ നിർദ്ദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് ...

Read More »

മത്സരത്തിനിടെ പരിധി വിട്ട് പെരുമാറി; രോഹിത് ശര്‍മ്മയ്ക്ക് പിഴ..!!

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ പരിതി വിട്ട് പെരുമാറിയ രോഹിത് ശര്‍മ്മയ്ക്കെതിരെ നടപടി. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്മയ്ക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴയിട്ടു കൊണ്ടാണ് നടപടിയെടുത്തത്. മത്സരത്തിന് ഇടയില് പുറത്തായതിലെ രോഷം ബാറ്റുകൊണ്ട് സ്റ്റംപില് അടിച്ച് പ്രകടിപ്പിച്ചതിനാണ് പിഴ വിധിച്ചിരിക്കുന്നത്. മത്സരത്തിലെ നാലാമത്തെ ഓവറില്‍ രോഹിത് 8 പന്തില്‍ 12 റണ്‍സുമായി രോഹിത് നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഹാരി ഗുര്‍ണിയുടെ ബോള്‍ രോഹിതിന്‍റെ കാലില്‍ കൊള്ളുകയും അംപയര്‍ ഉടന്‍ തന്നെ എല്‍.ബി.ഡബ്ല്യു അനുവദിക്കുകയും ചെയ്തു. രോഹിത് ശര്‍മ്മ ഡി.ആര്‍.എസിന് ശ്രമിച്ചെങ്കിലും റിവ്യൂവും ...

Read More »

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും..!!

രാജ്യത്തിന്‍റെ പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീം കോടതി പറഞ്ഞുവെന്ന് നുണ പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപി മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ ഇന്നലെ രാഹുല്‍ പുതിയ സത്യവാങ്മൂലം നല്‍കിയിരുന്നു. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന കാര്യം സുപ്രീംകോടതിയും ശരിവച്ചുവെന്ന പ്രസ്താവനയിലാണ് രാഹുല്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. രാജ്യത്തിന്‍റെ പ്രധാനമന്ത്രി കള്ളനാണെന്നു സുപ്രീം കോടതി പറഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി വ്യാജ പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെ ബിജെപി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ കുറ്റസമ്മതം നടത്തിയിരുന്നു. കോടതിയലക്ഷ്യ ...

Read More »

തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കിലോ സ്വർണവുമായി ജീവനക്കാരൻ പിടിയിൽ..!!

തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കിലോയോളം സ്വർണം പിടികൂടി. എയർ പോർട്ടിലെ എസി മെക്കാനിക്കായ അനീഷിൽ  നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ദുബായിൽ നിന്ന് എമിറേറ്റസ് വിമാനത്തിൽ എത്തിച്ച സ്വണ്ണം എയർപോർട്ടിൽ നിന്നും പുറത്തേക്ക് കടത്താൻ ശ്രമിക്കവെയാണ് അനീഷ് കസ്റ്റംസ് ഇന്‍റലിജൻസിന്‍റെ പിടിയിലായത് . എയർപോർട്ടിന് പുറത്തേക്ക് സ്വ‍ർണം കടത്താൻ ശ്രമിച്ച അനീഷിനെ സിഎസ്എഫ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. അനീഷിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സിഎസ്എഫ് പരിശോധനക്കായി ഒരുങ്ങവെ അനീഷ് എയർപോർട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി കസ്റ്റംസ് ഇന്‍റലിജൻസിനെ ഏൽപ്പിക്കുകയായിരുന്നു. സ്വർണക്കടത്തിനായി എയർപോർട്ടിലെ ജീവനക്കാർ ഒത്താശ ചെയ്യുന്നതായി ...

Read More »

ഐ.എസ് ബന്ധം: പാലക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു..!!

ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ കൊച്ചിയില്‍നിന്ന് എന്‍.ഐ.എ അറസ്റ്റുചെയ്തു. പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ നാളെ കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ പോയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍.ഐ.എ പറയുന്നു. ഇന്ത്യയില്‍ നിന്ന് ഐ.എസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായി ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More »

കോൺഗ്രസിനെതിരെ മുസ്ലീം ലീഗ്..!!

മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിൽ കോൺഗ്രസിന് വിമർശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുടക്കത്തിൽ കോൺഗ്രസ് പിന്നിലായെന്നും പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ വടകരയിലും കോഴിക്കോടുമടക്കമുള്ള മണ്ഡലങ്ങളിലും മുസ്ലീം ലീഗിന് സ്വന്തം നിലയിൽ പ്രചാരണം നടത്തേണ്ടി വന്നെന്നും യോഗത്തിൽ വിമർശനമുണ്ടായി. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നു. എന്നാൽ ഇത് മുതലാക്കുന്ന തരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കോൺഗ്രസ് തുടക്കത്തിൽ പരാജയപ്പെട്ടുവെന്നും യോഗത്തിൽ വിമർശനമുയർന്നു. ഹൈദരലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, കെ പി എ മജീദ് തുടങ്ങിയ ...

Read More »

മനേകാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്..!!

ഉത്തര്‍പ്രദേശിലെ മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മനേകാ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. മനേകാ ഗാന്ധിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തനിക്കുവോട്ടു ചെയ്തില്ലെങ്കില്‍ മുസ്‌ലീങ്ങള്‍ അവരുടെ ആവശ്യവുമായി തന്നെ സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പറഞ്ഞത്. ‘ഞാന്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്’ എന്നും മനേകാ ഗാന്ധി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ കൂടിനിന്ന മുസ്‌ലീങ്ങളോടാണ് മനേക ഗാന്ധി ഇത്തരത്തില്‍ സംസാരിച്ചത്. ‘ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. ...

Read More »

കളമശ്ശേരിയിലെ ബൂത്തില്‍ റീപോളിംഗ് നാളെ; വോട്ടെടുപ്പ് ചുമതല ഉദ്യോഗസ്ഥർക്ക്..!!

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിൽ റീപോളിംഗ് നാളെ. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് നടക്കുക. സംസ്ഥാനത്ത് റീ പോളിംഗ് നടക്കുന്ന ഒരേയൊരു ബൂത്താണ് ഇത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച റീപോളിംഗിലേക്ക് നയിച്ച പശ്ചാത്തലത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കാണ് വോട്ടെടുപ്പിന്‍റെ ചുമതല. ഉച്ചയ്ക്ക് കളക്ട്രേറ്റിൽ നിന്ന് പോളിംഗ് സാമഗ്രികള്‍ ശേഖരിച്ച് വൈകുന്നേരത്തോടെ ബൂത്ത് പ്രവർത്തന സജ്ജമാകും. രണ്ടാം വട്ടവും വോട്ടെടുപ്പിന് ഒരുങ്ങുന്ന ബൂത്തിൽ വോട്ട് കുറയാതിരിക്കാൻ ...

Read More »