നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി..!!

യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. വിവാഹത്തിന്റെ ചിത്രം സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്.

മാധ്യമപ്രവര്‍ത്തകരെയോ സിനിമാ പ്രവര്‍ത്തകരെയോ അറിയിക്കാതെ വളരെ ലളിതമായിട്ടായിരുന്നു വിവാഹം.  സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം  പങ്കുവച്ചിട്ടുണ്ട്.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*