മൂന്ന് വയസുകാരന്‍റെ നില അതീവ ഗുരുതരം; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു..!!

ആലുവയിൽ 3 വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസ്. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസ്. ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്. അധികം വൈകാതെ ഇവരെ കസ്റ്റഡിയിലെടുക്കും.

ഇന്നലെ വൈകുന്നരമാണ് കുട്ടിയെ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ എത്തിക്കുന്നത്. ശരീരത്തിലെ മറ്റ് മുറിവുകൾ മര്‍ദനത്തെ തുടർന്ന് സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേ സമയം കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.

എന്നാല്‍ നില അതീവ ഗുരുതരമാണെന്നും കുട്ടി വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ വിശദമാക്കി. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും തലച്ചോറിലെ രക്തസ്രാവം നിലക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്.

എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്‍റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തുകയായിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*