മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു; എന്‍കെ പ്രേമചന്ദ്രന് കലക്ടറുടെ താക്കീത്..!!

മത സ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രസംഗിച്ചതിനു കൊല്ലത്തെ യു ഡി എഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന് ജില്ലാ കലക്ടറുടെ താക്കീത്. സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് കളക്ടർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടർ എൻ കെ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ശബരിമലയിൽ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എൽഡിഎഫ് സർക്കാർ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്‍റെ പ്രസംഗം. ഇനി ഇത്തരം പ്രസംഗം ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടർ താക്കീത് ചെയ്തു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*