ഐപിഎൽ; കൊൽക്കത്തയെ തകർത്ത് ഡൽഹി..!!

ഐപിഎൽ ക്രിക്കറ്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. ഏഴ് വിക്കറ്റിനാണ് ഡൽഹിയുടെ ജയം. 97 റൺസെടുത്ത് പുറത്താകാതെ നിന്ന ശിഖർ ധവാന്‍റെ തകർപ്പൻ ബാറ്റിംഗാണ് ഡൽഹിക്ക് അനായാസ ജയം സമ്മാനിച്ചത്. 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ഋഷഭ് പന്ത് 46 റൺസെടുത്തു. സീസണിലെ നാലാം ജയമാണ് ഡൽഹിയുടേത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 178 റൺസ് എടുത്തത്. ശുഭ്‍മാൻ ഗിൽ അർദ്ധ സെഞ്ചുറി നേടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*