ഇന്ത്യയില്‍ ടിക്ക് ടോക്ക് ആപ്പ് നിരോധിച്ച് ഗൂഗിള്‍..!!

ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന  നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍ പലപ്പോഴും ആപ്പും അതില്‍ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു. ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. അതിനാല്‍ ടി​ക് ടോ​ക്ക് ആ​പ്പി​നെ ഇ​ന്ത്യ​യി​ല്‍​നി​ന്നും ഗൂ​ഗു​ള്‍ തൂ​ത്തെ​റി​ഞ്ഞു.

ഇ​തോ​ടെ ഇ​ന്ത്യ​യി​ല്‍​നി​ന്നും ടി​ക് ടോ​ക്ക് അ​പ്ര​ത്യ​ക്ഷ​മാ​കും. ടി​ക് ടോ​ക്ക് നി​രോ​ധി​ക്ക​ണ​മെ​ന്ന മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​പ്പ് ഗൂ​ഗി​ള്‍ ബ്ലോ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്.  കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ള്‍ ലൈം​ഗീ​ക​ ചൂ​ഷ​ണ​ത്തി​നു ഇ​ര​യാ​കാ​ന്‍ ഇ​ട​യാ​ക്കു​ന്നു എ​ന്നീ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ടി​ക് ടോ​ക്ക് നി​രോ​ധി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച്‌ ചൊ​വ്വാ​ഴ്ച കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഗൂ​ഗി​ളി​നും ആ​പ്പി​ളി​നും ക​ത്ത​യ​ച്ചി​രു​ന്നു. ഇന്നലെ മുതല്‍ ഗൂഗിളിന്‍റെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമല്ല.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*