ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കീഴടക്കി ചൈന..!!

ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ വിൽക്കപ്പെടുന്ന രാജ്യവും ഇന്ത്യ തന്നെയാണ്. എന്നാല്‍ ഇപ്പോൾ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പനയുടെ മൂന്നില്‍ രണ്ടു ഭാഗവും ചൈനീസ് കമ്പനികള്‍ സ്വന്തമാക്കി കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ വില്‍ക്കുന്നതില്‍ 66 ശതമാനം ഫോണുകളും ചൈനീസ് സ്മാർട്ട്ഫോണുകളാണ്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാമതായി നിൽക്കുന്നത് ഷവോമിയാണ്. വിൽക്കപ്പെടുന്ന ഫോണുകളിൽ 29 ശതമാനവും ഷവോമിയുടെ സ്‍മാർട്ട്ഫോണുകളാണ്. കഴിഞ്ഞ വർഷത്തിൽ ഇത് 31 ശതമാനമായിരുന്നു. ഷവോമിക്ക് തൊട്ടുപിറകെ, സാംസങ്ങിന്റെ വിപണി വിഹിതം 23 ശതമാനമായും നിൽക്കുന്നു.

കഴിഞ്ഞ വര്‍ഷത്തോടെയാണ് സാംസങ്ങിനെ പിറകിലാക്കി ഷവോമി ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. ഇന്ത്യയിലെ ബാക്കിയുള്ള വിപണിയുടെ 12 ശതമാനം വിവോയുടെയും ഏഴു ശതമാനം ഒപ്പോ, റിയല്‍മി എന്നീ കമ്പനികളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. ഓണർ,വിവോ, റിയൽമി, ഓപ്പോ ഷവോമി എന്നീ 5 ചൈനീസ് കമ്പനികളാണ് ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ പിടി മുറുക്കിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*