ഇനിയും ആയുധം എടുക്കണമെന്ന് തോന്നിയാൽ അത് വലിയ വില നൽകാൻ തയ്യാറെടുത്തിട്ടാകണം; പാകിസ്ഥാന് പ്രധാനമന്ത്രിയുടെ താക്കീത്..!!

ഇനിയും ഇന്ത്യയ്ക്കെതിരെ ആയുധം എടുക്കണമെന്ന് തോന്നിയാൽ അത് വലിയ വില നൽകാൻ തയ്യാറെടുത്തിട്ടാകണമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താക്കീത്. ഉത്തരപ്രദേശിലെ മൊറാദാബാദിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാൻ ഇതുവരെ കണ്ട ഇന്ത്യയല്ല,ഇത് ,മുൻപ് ഒരു ഭീകരാക്രമണം നടന്നാൽ ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ് നേതാക്കൾ ലോകത്തിനു മുന്നിൽ കണ്ണീരൊഴുക്കുമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി.

പാകിസ്ഥാനും,ഭീകരതയെ പിന്തുണയ്ക്കുന്നവരും ചേർന്ന് ഭയപ്പെടുത്തിയാൽ അതിനു മറുപടി നൽകാൻ ഇന്ത്യ വളർന്നു കഴിഞ്ഞു.ഭീകരരെ അവരുടെ ഒളിത്താവളങ്ങളിൽ കയറി ആക്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*