കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി ലുസിഫര്‍; റിപ്പോര്‍ട്ട് പുറത്ത്..!!

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് ലൂസിഫറിന്റെ മുന്നേറ്റം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. ആദ്യ ദിനം 13.92 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം 6.88 കോടി നേടി. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ 33 ലക്ഷം രൂപയാണ് ലൂസിഫര്‍ സ്വന്തമാക്കിയത്.

യുഎഇ ജിസിസിയില്‍ 6.3 കോടി രൂപയും അമേരിക്കയില്‍ 41 ലക്ഷവും ലൂസിഫര്‍ നേടി. മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍. രണ്ടാം ദിവസം കേരളത്തില്‍ നിന്നും 5.26 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കി. കേരള പ്രൊഡ്യൂസേഴ്‌സിന്റെ ട്വിറ്റര്‍ പേജില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രം ചെയ്യുന്നു.

നായിക മഞ്ജു വാര്യർ. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സച്ചിൻ ഖേധേക്കർ എന്നിവർ മറ്റു സുപ്രധാന വേഷങ്ങളിലെത്തുന്നു. റിലീസ് ആയി ദിവസങ്ങൾക്കുള്ളിൽ തന്നെ 50 കോടി ക്ലബ്ബിൽ ലൂസിഫർ കയറിപ്പറ്റിയിട്ടുണ്ട്. ഇതോടു കൂടി 50 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിർമ്മാതാവുമായ വ്യക്തിയെന്ന നേട്ടം പൃഥ്വിരാജ് സ്വന്തമാക്കി.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*