ചിദാനന്ദപുരി സ്വാമികളെ സിപിഎം അവഹേളിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു..!!

കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികളെ അവഹേളിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചിദാനന്ദപുരി സ്വാമികളെ വളരെ മോശമായ രീതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് നേതാക്കളും അധിക്ഷേപിച്ചിരുന്നു. സ്വാമികളുടെ പൂർവ്വാശ്രമത്തിലെ പേരു പറഞ്ഞും അദ്ദേഹത്തിന്റെ പിതാവിനെ പരാമർശങ്ങളിലേക്ക് വലിച്ചിഴച്ചുമായിരുന്നു അധിക്ഷേപം.

സ്വാമികളെ അവഹേളിച്ചതിനെ സർവ്വഹിന്ദുക്കളും രാഷ്ട്രീയഭേദമെന്യേ അപലപിക്കണമെന്ന് ചിന്മയമിഷൻ റീജിയണൽ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഒരു വ്യക്തിഹത്യക്കും ഒരുമ്പെടാതെ കാര്യങ്ങൾ കൃത്യമായി പഠിച്ചതിനു ശേഷമാണ് സ്വാമികൾ പ്രതികരിക്കുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ചിദാനന്ദപുരി സ്വാമികൾ മലയാളികളുടെ വികാരമാണ്.

സ്വാമികളെ അധിക്ഷേപിക്കുന്ന ഓരോ വാക്കും പറയുന്നവരെ തിരിഞ്ഞുകുത്തും എന്നതിൽ സംശയമില്ലെന്നും പ്രസ്താവന പറയുന്നു. സത്യം സത്യമായി വെള്ളം ചേർക്കാതെ സ്വാമികൾ പറയുന്നുണ്ടെങ്കിൽ അത് ഇവിടുത്തെ ആത്മാഭിമാനമുള്ള നമ്മുടെ സംസ്കൃതിയെ ആദരിക്കുന്ന ഓരോ ഹിന്ദുവിന്റെയും വികാര പ്രകടനം മാത്രമാണെന്ന് പ്രസ്താവനയിൽ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*