ബി.ജെ.പിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ടീക്കാറാം മീണ..!!

ശബരിമല തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുതെന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ശബരിമല വിഷയം പ്രചരണത്തില്‍ സജീവമാക്കാന്‍ ബി.ജെ.പിയില്‍ ധാരണയായതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. പെരുമാറ്റച്ചട്ടം അനുസരിച്ച് മാത്രമേ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തക്കാനാവൂ. അതിന് വിരുദ്ധമായിട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മീണ പറഞ്ഞു.

ദൈവത്തിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കരുതെന്നാണ് പെരുമാറ്റച്ചട്ടമെന്നും അക്കാര്യം വീണ്ടും ആവര്‍ത്തിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ടീക്കറാം മീണ പറഞ്ഞു. ശബരിമലയെ കുറിച്ച് പറഞ്ഞ് വോട്ട് ചോദിക്കുന്നത് തടയാന്‍ ആരാണ് വരുന്നതെന്ന് നോക്കാമെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

‘വിഷയവും ദൈവവും വ്യത്യസ്തമാണ്. യുവതീ പ്രവേശനം എന്ന വിഷയം ഉന്നയിക്കാതെ ദൈവത്തെ വലിച്ചിഴക്കുന്നതാണ് പ്രശ്‌നം. സാമുദായിക സൗഹാര്‍ദ്ദത്തിന് ഭംഗം വരുത്തുന്ന പ്രസംഗം നടത്താന്‍ പാടില്ല. ദൈവം എല്ലാവരുടേതുമാണ്. അത് ചിലരുടെ മാത്രം കുത്തകാവകാശമല്ല. ദൈവം വ്യക്തിപരമായ കാര്യമാണ്. വോട്ട് കിട്ടാന്‍ വേണ്ടിയും സങ്കുചിത ചിന്തയ്ക്കുമായും അത് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ടതല്ല’, എന്നായിരുന്നു ടീക്കാറാം മീണ പറഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*