ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു..!!

ഒഡിഷയിലെ ഖുദ്രാ നഗരത്തിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി പ്രവർത്തകരുമായി സംസാരിച്ചു കൊണ്ട് നിൽക്കവെ അജ്ഞാതരായ തോക്കുധാരികൾ ഇദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. ബിജെപിയുടെ ഖുദ്രാ മണ്ഡലം പ്രസിഡന്റായ മംഗുലി ജെനയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു ഇദ്ദേഹത്തിന് വെടിയേറ്റത്.

ജെനായ്ക്ക് നേരെ അക്രമികൾ നാല് റൗണ്ട് വെടിയുതിർത്തു. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു. ബിജെപി നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രദേശത്ത് ബിജെപി ജില്ലാ നേതൃത്വം ബന്ദിന് ആഹ്വാനം ചെയ്തു.

സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ജനാധിപത്യത്തിൽ വിശ്വസിക്കാനും സമാധാനം പാലിക്കാനും അദ്ദേഹം ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ജനങ്ങൾ ബുള്ളറ്റിന് ബാലറ്റിലൂടെ മറുപടി പറയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*