ബി.ജെ.പി എം.പി നരസിംഹ റാവുവിനെതിരേ ചെരിപ്പേറ്..!!

ബി.ജെ.പി എം.പിയും പാര്‍ട്ടി ദേശീയ വക്താവുമായ നരസിംഹ റാവുവിനെതിരേ വാര്‍ത്താസമ്മേളനത്തിനിടെ ചെരിപ്പേറ്. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തുനടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് ഒരു ഡോക്ടര്‍ ചെരിപ്പെറിഞ്ഞത്.

മോദിസര്‍ക്കാരിലുള്ള അസംതൃപ്തിയാണ് ഇയാളെ ഇതിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ ചോദ്യംചെയ്യലില്‍ വ്യക്തമായത്. സംഭവം നടന്ന സമയം ബി.ജെ.പി നേതാക്കളായ ഭൂപേന്ദ്ര യാദവും റാവുവും മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

സാധ്വി പ്രജ്ഞാ സിങ് താക്കൂറടക്കമുള്ള ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരേ വ്യാജക്കേസുകള്‍ ആരോപിച്ച് കോണ്‍ഗ്രസ് ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നുള്ള ആരോപണം അവര്‍ ഉന്നയിക്കുന്നതിനിടെയാണ് റാവുവിനെതിരേ ചെരിപ്പേറുണ്ടായത്.

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*