ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു.

ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വൈക്കം ഡിവൈഎസ്പി കെ.സുഭാഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം ഉള്‍പ്പടെ അഞ്ച് വകുപ്പുകളാണ് ബിഷപ്പിനെതിരായി ചുമത്തിയിട്ടുള്ളത്. (ഐ പിസി 342, 376(2)(കെ) 376 (2) എന്‍ 376(സി) (എ) 377 506(1) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒമ്പത് മാസത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെ 83 സാക്ഷികളാണുള്ളത്. ഇതില്‍ 11 വൈദികരും 3 ബിഷപ്പുമാരും 25 കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു. ഇതിന് പുറമെ രഹസ്യമൊഴിയെടുത്ത മജിസ്ട്രേറ്റുമാരും കേസില്‍ സാക്ഷികളാണ്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡി.ജി.പിയുടെ അനുമതി ലഭിച്ചത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി.  ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ കന്യാസ്ത്രീകള്‍ രംഗത്ത് വന്നിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*