അൻപതുവയസ്സുകാരന്റെ അമ്മയായി അഭിനയിക്കാനൊരുങ്ങി സാമന്ത..!!

തന്റെ അടുത്ത ചിത്രമായ ‘ഒ ബേബി’യിൽ അൻപതുവയസ്സുകാരന്റെ അമ്മയായി അഭിനയിക്കാനൊരുങ്ങി തെന്നിന്ത്യൻ താരം സാമന്ത.ന​ന്ദി​നി റെ​ഡ്ഢി​യാ​ണ് സാമന്തയുടെ ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സാമന്തയുടെ കഥാപാത്രം ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ് ഇപ്പോൾ. റാ​വു ര​മേ​ഷും രാ​ജേ​ന്ദ്ര പ്ര​സാ​ദു​മാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​തി​ൽ റാ​വു ര​മേ​ശി​ന്‍റെ അ​മ്മ​യു​ടെ വേ​ഷ​ത്തിലാണ് സാമന്ത എത്തുക എന്നാണു റിപ്പോർട്ടുകൾ. താൻ മുൻപ് അവതരിപ്പിച്ചതിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ഇതെന്നും തനിക്ക് അഭിനയസാധ്യത നൽകുന്ന കഥാപാത്രമാണിതെന്നുമാണ് സാമന്ത പ്രതികരിച്ചത്.

താൻ ഇപ്പോൾ ഏറെ സെലെക്ടിവ് ആണെന്നും നല്ല കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുക എന്നത്തിലാണ് ഇപ്പോൾ തന്റെ ശ്രദ്ധയെന്നും സാമന്ത പറയുന്നു. തന്റെ കരിയറിന് ശ്രദ്ധ കൊടുക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും സാമന്ത പറയുന്നു.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*