100ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍..!!

പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടികളടക്കം 100ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത 71 കാരനെതിരെ കുറ്റങ്ങള്‍ ചുമത്തി. 1970 മുതല്‍ നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് പറയുന്നു. ഹാര്‍വേ ജോസഫ് ഫൗണ്ടെയ്ന്‍ എന്നയാളാണ് ഏപ്രില്‍ ഒമ്പതിന് 13 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. ലൂസിയാന പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

ഇയാളില്‍നിന്ന് പീഡനമേറ്റ പെണ്‍കുട്ടി അധികൃതരോട് സംഭവം തുറന്നു പറഞ്ഞതോടെ വെളിപ്പെടുത്തലുമായി കൂടുതല്‍ ഇരകള്‍ രംഗത്തെത്തുകയായിരുന്നു.  ഇപ്പോള്‍ 50 ബലാത്സംഗ കേസുകളിലാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അവസാനമായി 13 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വിചാരണ ഉടന്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ ലൂസിയാനയില്‍ വധശിക്ഷ വരെ ലഭിക്കാം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*