Monthly Archives: April 2019

മുസ്ലീം വിരുദ്ധ പരാമര്‍ശം; ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുത്തു..!!

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മുസ്‌ലീങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി.  ആറ്റിങ്ങൽ പൊലീസാണ് ശ്രീധരൻ പിള്ളക്കെതിരെ കേസ് എടുത്തത്. സിപിഎം നേതാവ് വി ശിവൻകുട്ടിയുടെ പരാതിയിയിലാണ് കേസെടുത്തിരിക്കുന്നത്. ശിവൻകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ‘ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണം’ എന്നായിരുന്നു ശ്രീധരൻപിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ പ്രകടന ...

Read More »

ബി.ജെ.പി എം.പി നരസിംഹ റാവുവിനെതിരേ ചെരിപ്പേറ്..!!

ബി.ജെ.പി എം.പിയും പാര്‍ട്ടി ദേശീയ വക്താവുമായ നരസിംഹ റാവുവിനെതിരേ വാര്‍ത്താസമ്മേളനത്തിനിടെ ചെരിപ്പേറ്. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തുനടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് ഒരു ഡോക്ടര്‍ ചെരിപ്പെറിഞ്ഞത്. മോദിസര്‍ക്കാരിലുള്ള അസംതൃപ്തിയാണ് ഇയാളെ ഇതിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ ചോദ്യംചെയ്യലില്‍ വ്യക്തമായത്. സംഭവം നടന്ന സമയം ബി.ജെ.പി നേതാക്കളായ ഭൂപേന്ദ്ര യാദവും റാവുവും മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. സാധ്വി പ്രജ്ഞാ സിങ് താക്കൂറടക്കമുള്ള ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരേ വ്യാജക്കേസുകള്‍ ആരോപിച്ച് കോണ്‍ഗ്രസ് ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നുള്ള ആരോപണം അവര്‍ ഉന്നയിക്കുന്നതിനിടെയാണ് റാവുവിനെതിരേ ചെരിപ്പേറുണ്ടായത്.      

Read More »

ചിദാനന്ദപുരി സ്വാമികളെ സിപിഎം അവഹേളിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു..!!

കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികളെ അവഹേളിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചിദാനന്ദപുരി സ്വാമികളെ വളരെ മോശമായ രീതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് നേതാക്കളും അധിക്ഷേപിച്ചിരുന്നു. സ്വാമികളുടെ പൂർവ്വാശ്രമത്തിലെ പേരു പറഞ്ഞും അദ്ദേഹത്തിന്റെ പിതാവിനെ പരാമർശങ്ങളിലേക്ക് വലിച്ചിഴച്ചുമായിരുന്നു അധിക്ഷേപം. സ്വാമികളെ അവഹേളിച്ചതിനെ സർവ്വഹിന്ദുക്കളും രാഷ്ട്രീയഭേദമെന്യേ അപലപിക്കണമെന്ന് ചിന്മയമിഷൻ റീജിയണൽ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഒരു വ്യക്തിഹത്യക്കും ഒരുമ്പെടാതെ കാര്യങ്ങൾ കൃത്യമായി പഠിച്ചതിനു ശേഷമാണ് സ്വാമികൾ പ്രതികരിക്കുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ചിദാനന്ദപുരി സ്വാമികൾ മലയാളികളുടെ വികാരമാണ്. സ്വാമികളെ ...

Read More »

ആലുവയിലെ മൂന്നുവയസുകാരന്‍ നേരിട്ടത് ക്രൂരമര്‍ദനം; അമ്മ കുറ്റം സമ്മതിച്ചു..!!

ആലുവയില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ മൂന്നുവയസുകാരന്‍ നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് റിപ്പോര്‍ട്ട്. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തുവെന്ന് അമ്മ പൊലീസിനോട് വിശദമാക്കി. കുട്ടിയ്ക്ക് പരിക്കേറ്റതെങ്ങനെയാണെന്ന ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചത്. അതേസമയം കുട്ടിയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ നീതി വകുപ്പിനാണ് ചികിത്സയുടെ ചുമതല. പൊലീസ് ഇവരുടെ അയല്‍വാസികളില്‍നിന്നും മൊഴിയെടുത്തു. കുട്ടിയുടെ അമ്മ ജാർഖണ്ഡും  അച്ഛൻ ബംഗാൾ സ്വദേശിയുമാണ്. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലനീതി നിയമം അനുസരിച്ചും വധശ്രമത്തിനുമാണ് കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു. ...

Read More »

മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ ഹൈക്കോടതിയില്‍ അമ്മയുടെ പരാതി..!!

ശബരിമല ക്ഷേത്രം മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ അമ്മയുടെ പരാതി. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് അമ്മ അറിയാതെ കണ്ഠരര് മോഹനര്‍ പണം പിന്‍വലിച്ചെന്നാണ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയില്‍  പറയുന്നു. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോള്‍ താമസിക്കുന്നത്. വൃദ്ധമാതാവിന്റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആര്‍.ഡി.ഒയ്ക്കും പരാതി നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ രണ്ടാഴ്ചക്കകം തീര്‍പ്പിന് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കില്‍ പോകാനുള്ള വിഷമം കാരണം ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കണ്ഠരര് മോഹനരെ ...

Read More »

സിപിഎം കോണ്‍ഗ്രസിന് വോട്ടു ചെയ്യും; മാഹി എംഎല്‍എ വി.രാമചന്ദ്രന്‍..!!

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ കേരളത്തിലെ മാഹിയില്‍ സിപിഎം കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് മാഹി എംഎല്‍എ വി.രാമചന്ദ്രന്‍. മാഹിയില്‍ കമലഹാസന്‍റെ മക്കള്‍ നീതി മെയ്യത്തിന് വോട്ടു ചെയ്യുമെന്നായിരുന്നു നേരത്തെ സിപിഎം നേതൃത്വം അറിയിച്ചിരുന്നത്. പുതുച്ചേരിയിലും തമിഴ്നാട്ടിലും സിപിഎം യുപിഎയുടെ ഭാഗമാണ്. എന്നാല്‍ മാഹിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടെന്ന നിലപാടാണ് സിപിഎം പ്രാദേശിക നേതൃത്വം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി കര്‍ശന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ സിപിഎം ആഹ്വാനം പ്രത്യേക സാഹചര്യത്തിലാണെന്നും രാഷ്ട്രീയസാഹചര്യം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും വി.രാമചന്ദ്രന്‍ വിശദീകരിച്ചു.

Read More »

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍..!!

രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി രണ്ട് മണിക്കൂര്‍ തികയും മുന്‍പേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, ഒഡിഷ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണു യന്ത്രങ്ങളുടെ തകരാറ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിലുള്ള അഞ്ചിങ്ങളില്‍ തകരാറ് കണ്ടതായി ബീഡ് ജില്ലാ മജിസ്‌ട്രേറ്റ് ആസ്തിക് കുമാര്‍ പാണ്ഡെ അറിയിച്ചു. രണ്ടാംഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഏക മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. അസമിലെ സില്‍ചറില്‍ വോട്ടിങ് തുടങ്ങാന്‍ വൈകിയപ്പോള്‍ ഉത്തര്‍പ്രദേശില്‍ മഥുരയിലെ പോളിങ് ബൂത്തുകളില്‍ നിന്ന് വോട്ടര്‍മാര്‍ പലരും മടങ്ങിയതായി ...

Read More »

ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈയ്ക്കെതിരെ ഹൈദരാബാദിന് ജയം..!!

ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈസൂപ്പർ കിംഗ്‍സിനെതിരെ സൺ റെസേഴ്‍സ് ഹൈദരാബാദിന് ആറ് വിക്കറ്റിന്‍റെ ജയം. ഓപ്പണർമാർ ചൈന്നൈയ്‍ക്ക് മികച്ച തുടക്കം നൽകിയെങ്കിലും ഹൈദരാബാദ് ബൗളർമാരുടെ മികച്ച പന്തുകൾക്ക് പിന്നിൽ പതറിപ്പോയി. ധോണിയുടെ അസാന്നിധ്യത്തിൽ സുരേഷ് റെയ്‍നയാണ് ടീമിനെ നയിച്ചത്. ജോണി ബെയർസ്റ്റോ, ഡേവി‍ഡ് വാർണ‍‍ർ എന്നിവരുടെ മികച്ച ഇന്നിംഗ്‍സുകളാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്.

Read More »

മൂന്ന് വയസുകാരന്‍റെ നില അതീവ ഗുരുതരം; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു..!!

ആലുവയിൽ 3 വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസ്. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസ്. ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്. അധികം വൈകാതെ ഇവരെ കസ്റ്റഡിയിലെടുക്കും. ഇന്നലെ വൈകുന്നരമാണ് കുട്ടിയെ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ എത്തിക്കുന്നത്. ശരീരത്തിലെ മറ്റ് മുറിവുകൾ മര്‍ദനത്തെ തുടർന്ന് സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേ സമയം കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എന്നാല്‍ നില അതീവ ഗുരുതരമാണെന്നും കുട്ടി വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ വിശദമാക്കി. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും തലച്ചോറിലെ ...

Read More »

ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ ബി.ജെ.പിയുടെ നിയന്ത്രണത്തില്‍; കനിമൊഴി..!!

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അവരുടെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുടെ നിയന്ത്രണത്തിലാണെന്ന് ഡി.എം.കെ നേതാവ് കനിമൊഴി. ഈ തെരഞ്ഞെടുപ്പ് ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാനുള്ളതാണെന്നും കനിമൊഴി പറഞ്ഞു. ‘ഈ റെയ്ഡുകള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല. ജനങ്ങള്‍ക്ക് എ.ഐ.എ.ഡി.എം.കെയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.’ കനിമൊഴി പറഞ്ഞു. പ്രതിപക്ഷത്തെ വേട്ടയാടുകയെന്ന ലക്ഷ്യമാണ് ഐ.ടി റെയ്ഡുകള്‍ക്ക് പിന്നിലെന്നും കനിമൊഴി ആരോപിച്ചു. ‘രാജ്യം മുഴുവനുമുള്ള പ്രതിപക്ഷ കക്ഷികളെ റെയ്ഡുകള്‍ നടത്തി ദ്രോഹിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ മാത്രമാണ് ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താത്തത് ദൗര്‍ഭാഗ്യകരമാണ്. ഇത് ടാര്‍ഗറ്റ് ചെയ്തുള്ള ...

Read More »