വെസ്റ്റ് നൈല്‍ പനിക്കെതിരെ വടക്കന്‍ കേരളത്തില്‍ ജാഗ്രത തുടരുന്നു..!!

വെസ്റ്റ് നൈല്‍ പനിക്കെതിരെ വടക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത തുടരുന്നു. മലപ്പുറത്ത് വിദഗ്ധരുടെ സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ഇവരുടെ നേതൃത്വത്തില്‍ പരിശോധനയും പ്രതിരോധപ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഏഴ് വയസ്സുകാരന്‍ മരിച്ചതിന് പിന്നാലെയാണ് കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയത്. അതേസമയം, വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വെസ്റ്റ്നൈല്‍ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചത്. മലപ്പുറം വേങ്ങര എ.ആര്‍ നഗര്‍ സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്.  പനി, തലവേദന, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുമായി ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിയതിന് ശേഷമാണ് കുട്ടിക്ക് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്.

വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണിത്. അതേസമയം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. വെന്നിയൂരില്‍ നിന്നും എ ആര്‍ നഗറില്‍ നിന്നും കൊതുകുകളെ ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്. .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*