വെള്ളാപ്പള്ളി തല മൊട്ടയടിച്ച് കാശിയില്‍ പോകേണ്ടിവരും; എ എ ഷുക്കൂര്‍..!!

വെള്ളാപ്പള്ളിക്കെതിരെ കോണ്‍ഗ്രസ് നേതാവ് എ എ ഷുക്കൂര്‍ രംഗത്ത്. ആലപ്പുഴയില്‍ ആരിഫ് ജയിക്കും. ആരിഫ് തൊറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചിരുന്നു ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതാവ് എ എ ഷുക്കൂര്‍ രംഗത്തെത്തിയത്.  വെള്ളാപ്പള്ളി തലമൊട്ടയടിച്ച് കാശിയിൽ പോകേണ്ടി വരുമെന്ന് എ എ ഷുക്കൂര്‍ പറഞ്ഞു.

വെള്ളാപ്പള്ളി പിന്തുണച്ചവരുടെ ഗതി എന്താണെന്ന് ആലപ്പുഴക്കാർക്കറിയാം. സിപിഎമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള കച്ചവടമെന്തെന്ന് മനസ്സിലായെന്നും വെള്ളാപ്പള്ളിയെ കാശിക്ക് വിടാനുള്ള ഒരുക്കങ്ങൾ ആലപ്പുഴയിൽ തുടങ്ങിയെന്നും ഷുക്കൂർ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

44 ശതമാനം ഈഴവ വോട്ടുകളുള്ള മണ്ഡലമാണ് ആലപ്പുഴ. എന്നാല്‍ അവിടേക്ക് അടൂര്‍ പ്രകാശ് വരുന്നത് ആത്മഹത്യാപരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ ഈഴവ സമുദായത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് അവിടുത്തെ കോണ്‍ഗ്രസുകാരെന്നും അവര്‍ ആലപ്പുഴയിലേക്ക് വരേണ്ടതില്ലെന്നും ഇന്ന് രാവിലെ വെള്ളപ്പള്ളി നടേശന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*