വേനല്‍ കടുത്താല്‍ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് പകുതിയില്‍ താഴെ

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പകുതിയില്‍ തഴെ എത്തി.ഏഷ്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയില്‍ 49.75 ശതമാനം വെള്ളം മാത്രമാണിപ്പോഴുള്ളത്. കേരളം കൊടും വരള്‍ച്ചയിലേക്ക് കടക്കുമ്ബോള്‍ ജലിനിരപ്പ് താഴുന്നത് ജലക്ഷാമം മാത്രമല്ല വൈദ്യുതി ഉത്പാദനത്തിനും തിരിച്ചടിയാകും. ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 2354.58 അടിയാണ്. ഈ ജലം ഉപയോഗിച്ച്‌ 1067. 787 ദശലക്ഷം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയും.

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂലമറ്റം വൈദ്യുത നിലയത്തില്‍ നിന്നും നിലവില്‍ പ്രതിദിനം 8.685 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. നിലവിലുള്ള ജലം ഉപയോഗിച്ച്‌ വൈദ്യുതി ഉത്പാദിപ്പിച്ച്‌ വേനല്‍ക്കാലത്ത് വൈദ്യുതി പ്രതിസന്ധി ഇല്ലാതെ കടന്നു പോകുവാനാകുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ വേനല്‍ നീണ്ടു പോകുന്നതോടെപ്പം മണ്‍സൂണ്‍ താമസിക്കുക കൂടി ചെയ്താല്‍ വൈദ്യുത ബോര്‍ഡിന്റെ ഈ കണക്കുകൂട്ടല്‍ പിഴയ്ക്കും. അതോടെ ലോഡ് ഷെഡ്ഡിഗ് എന്ന അവസാന ആയുധത്തിലേക്ക് ബോര്‍ഡിന് കടക്കേണ്ടി വരും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*