ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ മുറിയിൽ മുന്ന് കുട്ടികൾ വെന്തുമരിച്ചു..!!

വ​ഴി​യി​ല്‍ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ റൂ​മി​ല്‍ വീ​ണ പ​ന്തെടുക്കാൻ പോയ മൂന്ന് കുട്ടികൾ വെന്തു മരിച്ചു. ​ഗ്രേറ്റർ നോയിഡ​യി​ലാണ് ദാരുണമായ സംഭവം നടന്നത്. റി​ങ്കു (13), ഗോ​ലു (8), സാ​ജ​ര്‍ (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ട്ടി​ക​ള്‍ മു​റി​ക്കു​ള്ളി​ല്‍ ക​യ​റി​യ ഉ​ട​നെ സ്ഫോ​ട​നം ഉ​ണ്ടാ​വുകയായിരുന്നു.

ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ ശ​രി​യാ​യ​ല്ല പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് സ​മീ​പ​വാ​സികൾ പ​റ​യു​ന്നു. ഇ​തി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ക​യോ സു​ര​ക്ഷ​യ്ക്കാ​യി ജീ​വ​ന​ക്കാ​ര​നെ നി​യോ​ഗി​ക്കു​ക​യോ അധികൃതർ ചെ​യ്തി​രു​ന്നി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സികൾ ആരോപിച്ചു. സംഭവത്തില്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*