തെരഞ്ഞെടുപ്പ് പരിപാടിയിൽ ക്രിസ്ത്യൻ പുരോഹിതർ; എൽഡിഎഫ് കൺവെൻഷൻ വിവാദത്തിൽ..!!

മോഹന വാഗ്ദാനങ്ങൾ നൽകി ക്രിസ്ത്യൻ പുരോഹിതരെ തെരെഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ എത്തിച്ച് മുഖ്യമന്ത്രിയുടെ നടപടി വിവാദത്തിൽ. പൂട്ടിക്കിടക്കുന്ന പള്ളികൾ തുറന്നു കെടുക്കുമെന്നു ഉറപ്പ് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് പുരോഹിതർ എത്തിയത് എന്നാണ് കോൺഗ്രസ്സ് ആരോപണം. മുഖ്യമന്ത്രിക്കെതിരെ നടപടി എടുക്കാനമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്ക്ക് അനിൽ അക്കര പരാതി നൽകി.

ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത അലത്തൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെഷനാണ് പുരോഹിതന്മാരെ എത്തിച്ചത്. അലത്തൂരിൽ പൂട്ടിക്കിടക്കുന്ന പള്ളികൾ തുറന്നു കൊടുക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇവരെ കൺവെൻഷന് എത്തിച്ചതെന്നാണ് ആരോപണം ഉയരുന്നത് . മത ചിഹ്നമായ തിരുവസ്ത്രം ധരിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമെന്നും കോൺഗ്രസ്സ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് തൊട്ടുപുറകേ മത വിഷയങ്ങൾ ദുരുപയോഗം ചെയ്ത സംഭവത്തിൽ രണ്ടാമത്തെ പരാതിയാണ് മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*