തരംഗമാകാന്‍ എംഐ എ 3 വരുന്നു..!!

ഷവോമിയുടെ എംഐ എ സീരിസിലെ മൂന്നാമത്തെ ഫോണ്‍ ഉടന്‍ ഇറങ്ങുമെന്ന് സൂചന. റെഡ്മീ നോട്ട് 7 പ്രോയ്ക്ക് സമാനമായ ഫീച്ചറുകള്‍ നല്‍കുമെങ്കിലും ഈ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റ് ആന്‍ഡ്രോയ്ഡ് വണ്‍ ആണ്. 2017 മുതലാണ് ഗൂഗിളുമായി ചേര്‍ന്ന് ഷവോമി എംഐ വണ്‍ സീരിസ് ആരംഭിച്ചത്. 6.4 ഫുള്‍ എച്ച്ഡി പ്ലസ് ആയിരിക്കും ഫോണിന്‍റെ ഡിസ്പ്ലേ എന്നാണ് സൂചന.

സ്ക്രീന്‍ അനുപാതം 19.5:9 ആയിരിക്കും. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 675 ആയിരിക്കും ഫോണിന്‍റെ ചിപ്പ് എന്നാണ് സൂചന. 6ജിബി റാം, ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി 64 ജിബി ആയിരിക്കും. 48 എംപി ക്യാമറ സോണി ഐഎംഎക്സ് 586 സെന്‍സറോടെ ഈ ഫോണിന് ഉണ്ടാകും. 13എംപി സെക്കന്‍റ് സെന്‍സര്‍ പിന്നിലെ ക്യാമറ സെറ്റപ്പിലുണ്ട്. 32 എംപിയാണ് മുന്നിലെ സ്ക്രീന്‍ നോച്ചില്‍ കാണപ്പെടുന്ന സെല്‍ഫി ക്യാമറ.

3,300 എംഎഎച്ചായിരിക്കും ഫോണിന്‍റെ ബാറ്ററി.  ക്യൂക്ക് ചാര്‍ജ് ടെക്നോളജി ഫോണില്‍ ഉണ്ടാകും. സി-ടൈപ്പ് ചാര്‍ജിംഗ് പോര്‍ട്ടാണ് ഈ ഫോണിന് ഉണ്ടാകുക. വിലയിലേക്ക് വന്നാല്‍ ഈ മോഡലിന്‍റെ ചൈനീസ് മോഡലിന് വില 1699 യുവാന്‍ ആണ്. ഇത് ഇന്ത്യന്‍ വിലയിലേക്ക് മാറുമ്പോള്‍ 17,550 രൂപ എങ്കിലും വരും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*