തമിഴ്‍നാട് മുഖ്യമന്ത്രി സ്ഥാനമാണ് എന്‍റെ ലക്ഷ്യം : കമൽ ഹാസൻ..!!

തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമാണ് തന്‍റെ ലക്ഷ്യമെന്ന് മക്കൾ നീതി മയ്യം അമരക്കാരനും നടനുമായ കമൽ ഹാസൻ. രാഷ്ട്രീയ പ്രവർത്തനം തമിഴ്നാട്ടിൽ കേന്ദ്രീകരിക്കും. അതിനായി പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആ സാഹചര്യത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാത്തതെന്നും കമൽ ഹാസൻ പറഞ്ഞു.  നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കൃത്യമായ സൂചനയാണ് കമൽ ഹാസൻ നൽകുന്നത്.

സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലെത്തിയ തന്‍റെ മുൻഗാമികളെപ്പോലെ തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനം തന്നെയാണ് കമലും ലക്ഷ്യമിടുന്നത്. ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നോട്ടുപോകുന്ന രജനീകാന്തിനെ ഒരു ലാപ്പിന് പുറകിലാക്കി മുന്നിലെത്തണമെന്ന കണക്കുകൂട്ടലും കമൽ ഹാസനുണ്ട്.

മക്കൾ നീതി മയ്യത്തിന്‍റെ സ്ഥാനാർത്ഥികളുടെ വിജയം തന്‍റെ ചുമലിലാണെന്നും സ്ഥാനാർത്ഥികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് മത്സരിക്കുന്നതിൽ നിന്ന് പിന്‍മാറിയതെന്നും കമൽ ഹാസൻ വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് ഉണ്ട്. ഇക്കാര്യം ഉടൻ ശക്തമായ ഭാഷയിൽ വ്യക്തമാക്കുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*