രണ്ട് കിലോമീറ്ററോളം കടലില്‍ നീന്തി കണ്ണൂര്‍ കലക്ടര്‍..!!

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ ബോധവല്‍ക്കരണത്തിന് രണ്ട് കിലോമീറ്ററോളം കടലില്‍ നീന്തി കലക്ടര്‍. കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദലി ആണ് പയ്യാമ്പലത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ കടലില്‍ നീന്തിയത്.

ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി കളക്ടറും സംഘവും പയ്യാമ്പലത്ത് എത്തിയത്. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ ( സ്വീപ്പ് ) പദ്ധതിപ്രകാരമായിരുന്നു പരിപാടി. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവും ചാള്‍സ് നീന്തല്‍ പരിശീലന കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കടലിലിറങ്ങിയത്. വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഓര്‍മപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കളക്ടര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*