റഫേല്‍: പുനഃപരിശോധനാ ഹര്‍ജികളില്‍ ഇന്ന് വാദം കേള്‍ക്കും..!!

ഫേല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. റഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. അതേസമയം, ഹര്‍ജിക്കാര്‍ കോടതിയില്‍ നല്‍കിയ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്നതാണെന്ന് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഇത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. ഫോട്ടോ കോപ്പി വഴിയാണ് രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചിരിക്കുന്നത്.  ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചത് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ച ഔദ്യോഗിക രഹസ്യ രേഖകളാണെന്നും,രേഖകളില്‍ രഹസ്യം എന്നെഴുതിയത് നീക്കം ചെയ്താണ് പ്രസിദ്ധീകരിച്ചതെന്നും ,ഇത് ഗുരുതരമായ കുറ്റമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി .

സത്യവാങ്മൂലത്തിനൊപ്പം സി എ ജി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, രേഖകള്‍ മാധ്യമങ്ങളില്‍ നിന്നാണ് ലഭിച്ചതെന്നാണ് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ കോടതി തീരുമാനം ഏറെ നിര്‍ണ്ണായകമാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*