രാധാ രവിക്ക് മറുപടിയുമായി നയൻതാര..!!

നടനും ഡിഎംകെ നേതാവുമായ രാധാ രവിയുടെ വിവാദ പരാമർശത്തിൽ അതൃപ്തി പ്രകടമാക്കി നടി നയന്‍താര. സ്ത്രീകൾക്കെതിരായ ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയാത്തത് എന്ന് നയൻതാര പ്രതികരിച്ചു. ഇത്തരം മെയിൽ ഷോവനിസ്റ്റുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമങ്ങൾ സമൂഹം ഒന്നടങ്കമായി നിരുത്സാഹപ്പെടുത്തണമെന്നും നടി പറഞ്ഞു. രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയന്‍താരയെ കുറിച്ചും നടനും ഡിഎംകെ നേതാവുമായ രാധാ രവി നടത്തിയ ലൈംഗിക പരാമര്‍ശം വന്‍ വിവാദമായിരുന്നു.

നയന്‍താരയുടെ പുതിയ ചിത്രമായ കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം. നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുകയാണ്, മുന്‍പ് കെആര്‍ വിജയയെ പോലുള്ളവരായിരുന്നു ഇത്തരം വേഷങ്ങള്‍ ചെയ്തിരുന്നത്. അവരുടെ മുഖത്തു നോക്കുമ്പോള്‍ പ്രാര്‍ഥിക്കാന്‍ തോന്നുമായിരുന്നു എന്നുമായിരുന്നു നയന്‍താരക്കെതിരായ പരാമര്‍ശം.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*