പെരിയ ഇരട്ടക്കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ..!!

കാസ‌ർകോട്‌ പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. കാസ‌ർകോട് എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്. കേസിൽ ആരോപണ വിധേയനായ ശാസ്ത ​ഗം​ഗാധരന്‍റെ ഡ്രൈവ‌‌‌ർ ആണ് മുരളി.

ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്താനാണ് സാധ്യത.  പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് മുരളിയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നി​ഗമനം. കേസിലെ ഏഴാം പ്രതിയായ ​ഗിജിന്‍റെ അച്ഛൻ ശാസ്ത ​ഗം​ഗാധരന്‍റെ ഡ്രൈവറായ മുരളി കൊല നടത്തിയ ശേഷം പ്രതികളെ വാഹനത്തിൽ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് നി​ഗമനം.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.
നേരത്തെ കേസിൽ ഏഴ് പേ‌ർ അറസ്റ്റിലായിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയം​ഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*