Monthly Archives: March 2019

ട്രാഫിക് പൊലീസുകാരന് സൂര്യാഘാതമേറ്റു..!!

കൊച്ചിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. എസ് ഭരതൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സൂര്യാഘാതത്തെ തുടർന്ന് തളർന്നുവീണത്. തോപ്പുംപടി ഭാഗത്ത് വാഹന പരിശോധനയ്ക്കിടെയാണ് സൂര്യാഘാതമേറ്റത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അതികഠിനമായ ചൂട് ഒരാഴ്ച കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിര്‍ദേശം ഞായറാഴ്ച വരെ നീട്ടി. ജില്ലകളിലെ സ്ഥിതിഗതികള്‍ കലക്ടര്‍മാര്‍ വിലയിരുത്തും. ഇടുക്കിയും വയനാടും ഒഴികെയുളള ജില്ലകളില്‍ താപനില 35 ഡിഗ്രി മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്. മേഘാവരണം ഇല്ലാത്തതിനാല്‍ അതികഠിനമായ ചൂട് നേരിട്ട് പതിക്കും. അൾട്രാവയലറ്റ് രശ്മികളുടെ തോത് ...

Read More »

അവിഹിതം കയ്യോടെ പിടികൂടി; ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി വീടിന്റെ മുറിയില്‍ കുഴിച്ചുമൂടി..!!

ഭാര്യയുടെ അവിഹിതം കയ്യോടെ പിടികൂടിയ ഭര്‍ത്താവിനെ ഭാര്യ അതിമൃഗീയമായി കൊലപ്പെടുത്തി. ഡല്‍ഹിയിലെ ആനന്ദ് വിഹാറിലാണ് ക്രുരമായ സംഭവം അരങ്ങേറിയത്. 38കരിയായ സുനിതയാണ് ഭര്‍ത്താവ് രാജേഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്. രജേഷും സുനിതയും മകനും ആനന്ദ് വിഹാറിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സുനിതക്ക് ഒരു യുവാവുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് സുനിതയുമായി വഴക്കിടുന്നത് പതിവയിരുന്നു. ഭര്‍ത്താവിന്റെ ആക്രമണം അതിര് കടക്കാന്‍ തുടങ്ങിയതോടെ ഇയാളെ കൊലപ്പെടുത്താന്‍ തന്നെ സുനിത തീരുമാനിച്ചു. ഇതിനായി സ്വന്തം മകനെ ആദ്യം സുഹൃത്തിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു. ശേഷം ഫെബ്രുവരി 14ന് ഭര്‍ത്താവ് രാജേഷിന് ...

Read More »

പി സി ജോർജ്‌ ഹൈക്കോടതിയിൽ..!!

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചു. പി സി ജോർജിന്‍റെ ഹർജി ഇന്ന് സിംഗിൾ ബെഞ്ച് പരിഗണിക്കും. നടിയുടെ പേരുവെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് നെടുമ്പാശ്ശേരി പൊലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Read More »

ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക..!!

ബഹിരാകാശത്ത് ഉപഗ്രഹം തകർത്ത് പരീക്ഷണം നടത്തിയ ഇന്ത്യയുടെ നടപടിയെ വിമർശിച്ച് അമേരിക്ക. ബഹിരാകാശത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ”ഇത്തരം പരീക്ഷണങ്ങൾ എല്ലാവരും നടത്താൻ തുടങ്ങിയാൽ എന്തു ചെയ്യും? ബഹിരാകാശം എല്ലാവരുടേതുമാണ്. അതിനെ അവശിഷ്ടങ്ങൾ നിറച്ച് മലിനപ്പെടുത്തരുത്. ഇത്തരം പരീക്ഷണങ്ങൾ നടത്തുമ്പോൾ ലോകത്തെ മൊത്തം ആലോചിക്കണം.”, അമേരിക്കൻ പ്രതിരോധസെക്രട്ടറി പാട്രിക് ഷനാഹൻ പറഞ്ഞു. ഭ്രമണപഥത്തിലുള്ള ശത്രുവിന്‍റെ ചാര ഉപഗ്രഹങ്ങളെയോ, തന്ത്ര പ്രധാന ഉപഗ്രഹങ്ങളെയോ മിസൈലുപയോഗിച്ച് തകർക്കുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ശത്രു ഉപഗ്രഹത്തിന്‍റെ ചലനം നിരീക്ഷിച്ച് ആ ഉപഗ്രഹത്തിന്‍റെ ഭ്രമണപഥത്തിലേക്ക് മിസൈൽ തൊടുക്കുകയാണ് രീതി. ...

Read More »

പൈലറ്റുമാര്‍ക്ക് ഭക്ഷണ നിയന്ത്രണം ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ..!!

ജീവനക്കാര്‍ക്ക് ഭക്ഷണ നിയന്ത്രണം ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ. പൈലറ്റുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ മുന്തിയ ഭക്ഷണം കഴിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജോലിക്കിടെ കമ്പനി നിര്‍ദേശിച്ചിട്ടുള്ള ഭക്ഷണം മാത്രമെ കഴിക്കാവൂ. പ്രത്യേക ഭക്ഷണം കഴിച്ചാല്‍ അത് കമ്പനി നിയമങ്ങള്‍ക്ക് എതിരാകുമെന്ന് കാണിച്ച്‌ എയര്‍ ഇന്ത്യ ഡയറക്ടര്‍ ഓപ്പറേഷന്‍സ് അമിതാബ് സിങ് പൈലറ്റുമാര്‍ക്ക് ഇമെയില്‍ അയച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കുമാത്രമാണ് പ്രത്യേക ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളത്. അത് ഡോക്ടറുടെ നിര്‍ദേശമുണ്ടെങ്കില്‍ മാത്രമാകണമെന്നും മെയിലില്‍ പറയുന്നു. പൈലറ്റുമാര്‍ ബര്‍ഗര്‍, സൂപ്പ് തുടങ്ങിയ മുന്തിയ ഇനം ഭക്ഷണസാധനങ്ങള്‍ വ്യാപകമായി ഓര്‍ഡര്‍ ചെയ്യുന്നതിലൂടെ കമ്പനിയുടെ ...

Read More »

വീണ്ടും വയനാട്ടിൽ കർഷക ആത്മഹത്യ..!!

കടബാധ്യതയെ തുടർന്ന് വയനാട്ടിൽ വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി ടി.വി കൃഷ്ണകുമാറാണ് ആത്മഹത്യ ചെയ്തത്. ഇയാളെ രാവിലെ എട്ട്​ മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുൻപ് കാട്ടിക്കുളം തെറ്റ് റോഡിൽ വനത്തിനുള്ളിലായിരുന്നു കൃഷ്ണ കുമാറിന്റെ കുടുംബം താമസിച്ചിരുന്നത്. കാട്ടാന ശല്യം രൂക്ഷമായ ഇവിടെ നിന്ന് പത്ത് വർഷം മുൻപാണ് ആനപ്പാറയിലേക്ക് മാറി താമസിച്ചത്. ഇവിടെ രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത് താമസിച്ച് പുതിയ വീടും നിർമിച്ചിരുന്നു. ഇതിനെല്ലാമായി എടുത്ത വായ്പ കൃഷി നശിച്ചതോടെ തിരിച്ചടക്കാനായില്ല. കൃഷ്ണകുമാറിന് ...

Read More »

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിതയും..!!

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡാനെതിരായാവും താന്‍ മത്സരിക്കുകയെന്നും അവര്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി എറണാകുളം കളക്ട്രേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങി മടങ്ങി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.  ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിതാ ...

Read More »

മാർച്ച് 31 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കണം; ആർബിഐ..!!

സാമ്പത്തിക വർഷത്തിന്റെ അവസാനദിവസം ബാങ്കുകൾ പ്രവർത്തിക്കണമെന്ന നിർദ്ദേശവുമായി ആർബിഐ. ഈ വർഷം മാർച്ച് 31 ഞായറാഴ്ചയാണ്. സാമ്പത്തിക വർഷത്തിന്റെ ക്ലോസിംഗിന്റെ ഭാഗമായി അന്നേ ദിവസം സർക്കാരിന്റെ രസീത്, പെയ്‌മെന്റ് ഇടപാടുകൾ നടക്കുന്നതിന് വേണ്ടിയാണ് ബാങ്കുകൾ പ്രവർത്തിക്കണമെന്ന നിർദ്ദേശം നൽകിയത്. സർക്കാർ ഇടപാടുകൾ നടക്കുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം.

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു..!!

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസം തുടക്കത്തിൽ 24,520 രൂപ വരെ സ്വർണവില ഉയർന്നിരുന്നു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമായിരുന്നു നിരക്ക്. മാര്‍ച്ച് 22 നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. മാര്‍ച്ച് 22 ന് ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമായിരുന്നു നിരക്ക്. ആഗോള വിപണിയിലും ...

Read More »

ചെങ്ങന്നൂരില്‍ വ്യാജ നോട്ടുകളുമായി യുവാവ് പിടിയില്‍..!!

ചെങ്ങന്നൂരില്‍ 50 രൂപയുടെ വ്യാജ നോട്ടുകളുമായി യുവാവ് പിടിയില്‍. ചെങ്ങന്നൂര്‍ പുത്തന്‍കാവ് പള്ളത്ത്മലയില്‍ വീട്ടില്‍ സുനില്‍ ചെറിയാന്‍ (ഇക്രു37)യാണ് 50 രൂപയുടെ അഞ്ച് വ്യാജനോട്ടുകളുമായി ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഗവ. ഐ ടി ഐ ജംഗ്ഷഷനു സമീപമുള്ള ചെങ്ങന്നൂര്‍ ബിവറേജസ് ഔട്ട്‌ലൈറ്റില്‍ ലഭിച്ച വ്യാജനോട്ട് ജീവനക്കാര്‍ ചെങ്ങന്നൂര്‍ പോലീസില്‍ നല്‍കി. ഇതിനെ തുടര്‍ന്ന് പൊലീസ് ഔട്ട്‌ലെറ്റിലും, സമീപമുള്ള കടകളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ബ്രാഞ്ച് സിപിഒ രാജേഷിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് ...

Read More »