ഓച്ചിറയിലെ പെണ്‍കുട്ടിക്ക് നീതി കിട്ടണം; ഉമ്മന്‍ചാണ്ടി

കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഓച്ചിറയിലെ പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട്. കേസില്‍ കനത്ത ജാഗ്രത വേണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.  പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുന്നത് നീതിക്ക് വേണ്ടിയാണ്. പരാതിയുമായി ചെന്നവരെ കേള്‍ക്കുക പോലും ചെയ്യാതെ തിരിച്ചയക്കുന്നത് അഭിമാനകരമല്ല.

എത്രയും വേഗം കണ്ടെത്തി തിരിച്ച് കൊടുക്കുകയും ഇത് കേരളത്തിലെവിടെയും തുടരാതിരിക്കാന്‍ പ്രത്യേകം നടപടി വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.  പെണ്‍കുട്ടിയെ കാണാതായി ആറ് ദിവസമായിട്ടും ഇതുവരെയും കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. പെണ്‍കുട്ടിയുമായി പ്രതി റോഷന്‍ ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. റോഷനും സംഘത്തിനുമെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.

ബംഗളുരുവിലേക്ക് റോഷനും പെണ്‍കുട്ടിയും ട്രെയിന്‍ ടിക്കറ്റെടുത്തതിന് തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയാണ് 13 കാരിയെ തട്ടിക്കൊണ്ട് പോയത്. ഓ

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*