മോഹന്‍ലാല്‍-സൂര്യ ചിത്രം ‘കാപ്പാന്‍’ ന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി..!!

മോഹന്‍ലാല്‍-സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെ.വി ആനന്ദിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കാപ്പാന്‍ എന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തില്‍ മോഹന്‍ലാല്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ വേഷത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സൂര്യ ആകട്ടെ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ വ്യത്യസ്തമായ അഭിനയം കാഴ്ചവെയ്ക്കുന്നു. ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത് സയഷയാണ്.

മോഹന്‍ലാല്‍, സൂര്യ എന്നിവരെക്കൂടാതെ ആര്യയും സമുദ്രക്കനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഹാരിസ് ജയരാജാണ്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെയാണ് നിര്‍മ്മാണം. ആഗസ്റ്റ് 15 ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*