കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു..!!

പത്തനംതിട്ട ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. വൈകുന്നേരം ബിജെപി പുറത്തു വന്ന സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്‍റെ പേരുള്ളത്. ഇന്നലെ രാത്രി കഴിഞ്ഞ ബിജെപി തെര‍ഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെ 36 സീറ്റുകളുടെ സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തു വിട്ടിരുന്നു

എന്നാല്‍ ഇതില്‍ പത്തനംതിട്ട സീറ്റിനെ കുറിച്ച് പരാമര്‍ശം ഇല്ലായിരുന്നു. എന്നാല്‍ വൈകുന്നേരം വന്ന പട്ടികയില്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍,തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകള്‍ക്കൊപ്പം പത്തനംതിട്ട സീറ്റില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കേരളത്തിലെ ബിജെപി മത്സരിക്കുന്ന ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് മിസോറം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകും. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിലും എഎൻ രാധാകൃഷ്ണൻ ചാലക്കുടിയിലും മത്സരിക്കും. പിഎസ് സി മുൻ ചെയർമാൻ കെഎസ് രാധാകൃഷ്ണൻ ആലപ്പുഴയിൽ നിന്ന് ജനവിധി തേടും

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*