കരമന കൊലപാതകം: യുവാവിനെ തട്ടിക്കൊണ്ട് പോവുന്ന ദൃശ്യങ്ങള്‍ പുറത്ത്..!!

കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവിനെ തട്ടികൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്ത്. അനന്തുവിനെ ബൈക്കിലിരുത്തി പ്രതികൾ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തായത്. അനന്തുവിന്‍റെ ബൈക്ക് മറ്റൊളാണ് ഓടിക്കുന്നത്. മൂന്നര മണിക്കൂറോളം അനന്തുവിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

പ്രതി ബാലുവാണ് അനന്തുവിനെ തട്ടികൊണ്ടു പോകുന്ന ബൈക്ക് ഓടിച്ചത്.  കൊലപാതകം നടത്തിയ സ്ഥലത്ത് വച്ച് മുഖ്യപ്രതികളിലൊരാളുടെ ജൻമദിനാഘോഷം നടത്തിയതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇന്നലെ ഒന്നരയ്ക്ക് കാട്ടിനുള്ളിൽ നടത്തിയ ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്‍റെ തൊട്ടുമുൻപാണ് നടന്ന ആഘോഷങ്ങളുടെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

പ്രതികൾ നീറമണ്‍കരയിലെ കാടിനുള്ളില്‍ ഇരുന്ന് ക‌ഞ്ചാവ് ഉപയോഗിക്കുന്നുവെന്നും ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ നാട്ടുകാർ പൊലീസിന് പരാതി നൽകിയിരുന്നതാണ്. കൊലപാതകത്തില്‍ ബാലു, റോഷൻ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴു പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളിൽ രണ്ടുപേർ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായും സൂചനയുണ്ട്. കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*