കലാഭവന്‍ മണിയുടെ മരണം; ഇന്നും നാളെയും നുണപരിശോധന നടത്തും..!!

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണത്തിന്‍റെ ഭാഗമായി മണിയുടെ അടുത്ത സുഹൃത്തുക്കളുടേയും മറ്റും നുണ പരിശോധന ഇന്നും നാളെയുമായി നടത്തും.

എറണാകുളം സിബിഐ വച്ചായിരിക്കും ഇവരെ നുണ പരിശോധനക്ക് വിധേയരാക്കുന്നത്. മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എം.ജി.വിപിന്‍, സുഹൃത്ത് സി.എ.അരുണ്‍ എന്നിവരെ ഇന്നും, കെ.സി.മുരുകന്‍, അനില്‍കുമാര്‍ എന്നിവരെ നാളെയുമാണ് പരിശോധനക്ക് വിധേയരാക്കുന്നത്.

ഇവര്‍ക്ക് പുറമെ സിനിമ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവര്‍ക്കും പരിശോധന നടത്തുന്നുണ്ട്. മണിയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന പരാതിയിലാണ് ഇവര്‍ ഏഴ് പേരെ നുണ പരിശോധനക്ക് വിധേയരാക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സിബിഐക്ക് അനുമതി നല്‍കിയത്. പരിശോധന നടത്തേണ്ടുന്ന എല്ലാവരും ഇതിനുള്ള സമ്മതം കോടതിയെ അറിയിച്ചിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*