ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം..!!

ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബംഗലൂരു റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാവും മത്സരം നടക്കുക.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും നേര്‍ക്ക് നേര്‍ പൊരുതുന്നുവെന്നതാണ് ഇന്നത്തെ മത്സരത്തെ വ്യത്യസ്തമാക്കുന്നത്.

ധോണി കിരീടം നിലനിര്‍ത്തണമെന്ന ദൗത്യം മുറുകെ പിടിക്കുമ്പോള്‍ നഷ്ടപ്പെട്ട ചാമ്പ്യന്‍ പട്ടത്തിനുള്ള പടയോട്ടമാകും കോലിപ്പടയുടേത്. അതേസമയം, സൂപ്പര്‍ താരങ്ങള്‍ പലരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടും മിന്നിക്കാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ്. ഇത്തവണ ഈ ലേബല്‍ മാറ്റുകയെന്നതാകും കോലിയുടെയും സംഘത്തിന്റേയും വെല്ലുവിളി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*