ഐപിഎൽ; ഇന്ന് ഡൽഹി ചെന്നൈ പോരാട്ടം..!!

ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് – ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. മുംബൈയ്ക്ക് എതിരെ നേടിയ തകർപ്പൻ ജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് ഹോം ഗ്രൗണ്ടിൽ ചെന്നൈയ്ക്ക് എതിരെ ഡൽഹി ഇറങ്ങുന്നത്.

ഋഷഭ് പന്ത് മിന്നുന്ന പ്രകടനം തുടരുമെന്നാണ് ആതിഥേയരുടെ പ്രതീക്ഷ. ബാംഗ്ലൂരിനെ 70 റൺസിന് എറിഞ്ഞിട്ട സ്പിൻ നിരയാണ് ചെന്നൈയുടെ തുറുപ്പ് ചീട്ട്. ബാറ്റിംഗ് നിരയും മികച്ച ഫോമിലേക്ക് ഉയർന്നാൽ ധോണിയ്ക്കും സംഘത്തിനും രണ്ടാം ജയം സ്വന്തമാക്കാം.

അതേസമയം, മത്സരത്തെ ജൂനിയേഴ്സും സീനിയേഴ്സും തമ്മിലുള്ള മത്സരമെന്ന് വിശേഷിപ്പിക്കാം. കഴിഞ്ഞ കളിയിൽ ചെന്നൈ നിരയിൽ കളില്ല രണ്ട് പേരൊഴികെ ബാക്കി എല്ലാവരും 30 വയസിന് മുകളിലുള്ളവരാണ്. എന്നാൽ നായകൻ ശ്രേയസ് അയ്യരടക്കം ഒരുപിടി യുവതാരങ്ങളടങ്ങുന്ന നിരയാണ് ഡൽഹിയുടേത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*