ഇന്ത്യയിലെ എല്ലാവര്‍ക്കും മാസം 12000 രൂപ വരുമാനം ഉറപ്പുവരുത്തുമെന്ന് രാഹുല്‍ ഗാന്ധി..!!

മിനിമം വരുമാന പദ്ധതിയുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പാവപ്പെട്ട 20% കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന മുദ്രാവാക്യമാണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരുമാസം 12000 രൂപ വരുമാനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പി. ചിദംബരം അധ്യക്ഷനായ കമ്മിറ്റിയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കിയത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പി. ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*