ഇന്ത്യന്‍ ടീമിന് സ്വന്തം വീട്ടില്‍ വിരുന്നൊരുക്കി ധോണി..!!

ധോണി തന്‍റെ സഹതാരങ്ങള്‍ക്കായൊരുക്കിയ അടിപൊളി വിരുന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ധോണിയുടെ ജന്മനഗരമായ റാഞ്ചിയിലാണ് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം നടക്കുന്നത്. റാഞ്ചിയിലെത്തിയ സഹതാരങ്ങളെയും ടീം മാനേജ്‌മെന്റിനെയും ഉഗ്രന്‍ വിരുന്നൊരുക്കിയാണ് ധോണിയും ഭാര്യ സാക്ഷിയും വരവേറ്റത്.

ഇതിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ധോണിയും ഭാര്യ സാക്ഷിയും ചേര്‍ന്നൊരുക്കിയ ഉഗ്രന്‍ ഭക്ഷണ വിരുന്നിന്റെ ചിത്രങ്ങള്‍ വിരാട് കൊഹ്ലി അടക്കമുള്ള താരങ്ങളും സോഷ്യയല്‍ മീഡയയില്‍ പങ്കുവെച്ചിട്ടുണ്ട്. നാളെയാണ് മൂന്നാം ഏകദിനം. നാളെകൂടി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്ബര സ്വന്തമാക്കാം. ധോണിയെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ ഹോം വേദിയിലെ അവസാന അന്താരാഷ്ട്ര മത്സരമായേക്കും. ലോകകപ്പോടെ ധോണി വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*