ഇടുക്കി കര്‍ഷക ആത്മഹത്യ; നാളെ പ്രത്യേക മന്ത്രിസഭായോഗം..!!

ഇടുക്കിയിലെ കര്‍ഷക ആത്മഹത്യയുടെ സാഹചര്യം ചര്‍ച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭായോഗം ചേരും. ആറിന് മുഖ്യമന്ത്രി ബാങ്ക് പ്രതിനിധികളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഇടുക്കിയിൽ മാത്രം പതിനയ്യായിരം കര്‍ഷകര്‍ക്കാണ് ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചത്. ഇവരിൽ പലരും ആത്മഹത്യയുടെ വക്കിലായ സാഹതര്യത്തിൽ എന്ത് പരിഹാരം കണ്ടെത്താനാകും എന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചര്‍ച്ചയാകും.

കാര്‍ഷിക കടങ്ങള്‍ മാത്രമല്ല കൃഷി അനുബന്ധമായി എടുത്ത കടങ്ങളും ഉണ്ട്. ഇത്തരം കടങ്ങൾക്കെതിരെ സര്‍ഫാസി നിയമപ്രകാരം നടപടിയെടുക്കാൻ ബാങ്കുകൾ മുതിരുന്ന സാഹചര്യവുമുണ്ട്. ഇത് പ്രത്യേകം വിലയിരുത്തും.  മാത്രമല്ല സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായും ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*