ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വന്‍ വര്‍ധന..!!

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ 50 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മെട്രോ നഗരങ്ങളിലും മിനി മെട്രോ നഗരങ്ങളിലുമാണ് ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം വര്‍ധിച്ചത്. പെയ്‌മെന്റ് കാര്‍ഡുകള്‍, വാലറ്റുകള്‍, മൊബൈല്‍ ബാങ്കിംഗ് എന്നിവയെല്ലാം ഡിജിറ്റല്‍ പണമിടപാടില്‍ ഉള്‍പ്പെടും. റിസര്‍വ് ബാങ്ക് ഡാറ്റ പ്രകാരമുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

രാജ്യത്ത് 950 ദശലക്ഷത്തോളം ഡെബിറ്റ് കാര്‍ഡുകളാണുള്ളത്. ഡെബിറ്റ് കാര്‍ഡുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ് ചിപ്പ് നിര്‍ബന്ധമാക്കിയതോടെ കാര്‍ഡ് ഉപയോഗിക്കുന്നതിന്‍റെ സുരക്ഷിതത്വം വര്‍ധിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. പി.ഒ.എസ് ഉപയോഗവും അതിവേഗമാണ് വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്നത്. 2016ല്‍ പി.ഒ.എസ് ടെര്‍മിനലുകളുടെ ഉപയോഗം രണ്ട് ലക്ഷമായിരുന്നെങ്കില്‍ നിലവില്‍ അത് 35 ലക്ഷമായാണ് ഉയര്‍ന്നിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*