അയോധ്യ കേസ്; മധ്യസ്ഥ വിഷയം സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞേക്കും..!!

അയോധ്യകേസില്‍ മധ്യസ്ഥ ശ്രമം സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞേക്കും. ചീഫ് ജസ്‌റ്‌റിസ് രജ്ജന്‍ ഗഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധിപറയുക. മധ്യസ്ഥരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ നേരത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മുന്‍ ചീഫ് ജസ്‌റ്‌റിസുമാരായ ദീപക് മിശ്ര, ജെ.എസ് ഖേഹാര്‍ എന്നിവരുടെ പേരുകളാണ് ഹിന്ദുമഹാസഭ നല്‍കിയത്.

സുപ്രീംകോടതി ജഡ്ജിമാരായിരുന്ന കുര്യന്‍ ജോസഫിനെയും എ.കെ.പട്‌നായിക്കിനെയുമാണ് നിര്‍മോഹി അഖാഡ നിര്‍ദേശിച്ചത്. കേസ് ഇന്ന് പത്തരയ്ക്ക് കോടതി പരിഗണിച്ചേക്കും. അയോധ്യ വിഷയത്തില്‍ മധ്യസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച വിഷയം കഴിഞ്ഞദിവസമാണ്    സുപ്രീം കോടതി പരിഗണിച്ചത്.

മധ്യസ്ഥരായി ആരൊക്കെയാണ് വേണ്ടെതെന്നത് കക്ഷികള്‍ക്ക് കോടതിയില്‍ പട്ടിക നല്‍കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്നും പള്ളി നിര്‍മ്മാണത്തിന് മറ്റൊരു സ്ഥലം നല്‍കാന്‍ തയ്യാറാണെന്നും ഹിന്ദു സംഘടനകള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മധ്യസ്ഥ ശ്രമത്തിന് സുപ്രീം കോടതി ഉത്തരവിടണമെന്ന നിലപാടാണ് മുസ്ലീം സംഘടനകള്‍ കോടതിയില്‍ കൈക്കൊണ്ടത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*