ആശുപത്രി ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം..!!

ആശുപത്രി ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീലസന്ദേശമയച്ച ഡോക്ടറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയ-യുവജന സംഘടനകൾ രംഗത്ത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. സ്ത്രീകൾ അടക്കമുള്ളവർ അംഗമായ ഗ്രൂപ്പിലേക്കാണ് ഡോക്ടറുടെ നമ്പറിൽ നിന്നും തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ വരാൻ തുടങ്ങിയത്. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി ഡോക്ടർ രംഗത്തെത്തി.

നൂറ്റമ്പതോളം ജീവനക്കാരുള്ള ഗ്രൂപ്പിലേക്ക് അബദ്ധത്തിൽ സന്ദേശങ്ങൾ പോയതാണെന്നാണ് ഡോക്ടർ നൽകുന്ന വിശദീകരണം. ഡോക്ടർക്കെതിര നടപടിയാവശ്യപ്പെട്ട് രാഷ്ട്രീയ-യുവജന സംഘടനകൾ രംഗത്തു വന്നു. ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ ബിജെപി മണ്ഡലം പ്രസിഡന്റ് കരീപ്ര സി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ ആർ രാധാകൃഷ്ണൻ ,സജി ആനക്കോട്ടൂർ, അനീഷ് കിഴക്കേക്കര, അശ്വനിദേവ്, സുരേഷ് അമ്പലപ്പുറം, അരുൺ, രാജൻ പുലരി, രാജീവ്, രഞ്ജിത്, രാജേഷ്ബാബു എന്നിവർ നേതൃത്വം നൽകി. എത്രയും പെട്ടെന്ന് നടപടി എടുക്കാമെന്ന ഉറപ്പിന്മേൽ സമരം പിൻവലിച്ചു..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*