ആരാധകനുമൊത്തുള്ള ധോണിയുടെ ഗ്രണ്ടിലെ ഓട്ടം ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം..!!

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയും ആരാധകനും ഗ്രൗണ്ടില്‍ ഓടുന്ന രസകരമായ വീഡിയോയാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലും ക്രക്കറ്റ് ആരാധകരുടെ സ്റ്റാറ്റസുകളിലും. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ധോണിയെ കെട്ടിപ്പിടിക്കാന്‍ ആരാധകന്‍ ഗ്രൗണ്ടില്‍ ഓടിയെത്തിയത്. ടീം ഇന്ത്യ ഫീല്‍ഡിങ്ങിന് ഇറങ്ങുമ്പോഴായിരുന്നു സംഭവം.

സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആരാധകന്‍ ഗ്രൗണ്ടിലെത്തിയത്. ആരാധകന്‍ സമീപത്തേക്കു വരുന്നതുകണ്ട് ധോണി ഓടി. ആദ്യം ചിരിയോടെ രോഹിത് ശര്‍മക്ക് പിന്നില്‍ മറഞ്ഞിരുന്നു. വിടാതെ ആരാധകന്‍ ധോണിയെ പിന്തുടര്‍ന്നു. ഒടുവില്‍ സ്റ്റംപിനടുത്ത് നിന്ന് ധോണി ആരാധകനെ കെട്ടിപ്പിടിച്ചു. ലക്ഷ്യം സാധിച്ച ചിരിയോടെ ആരാധകന്‍ ഗ്രൗണ്ട് വിട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*